സ്വ​കാ​ര്യ​ഭൂ​മി​യി​ൽ സൂ​ക്ഷി​ച്ച വീ​ട്ടി, തേ​ക്ക് ത​ടി​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Wednesday, February 26, 2020 12:18 AM IST
ക​ൽ​പ്പ​റ്റ:​ന​ല്ലൂ​ർ​നാ​ട് വി​ല്ലേ​ജി​ലെ പു​തി​യി​ടം​കു​ന്നി​നു സ​മീ​പം സ്വ​കാ​ര്യ​സ്ഥ​ല​ത്തു അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച ത​ടി​ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ‌22 ക​ഷ​ണം വീ​ട്ടി​യും 45 ക​ഷ​ണം തേ​ക്കും ആ​റു ക​ഷ​ണം വെ​ണ്ടേ​ക്കു​മാ​ണ് ക​ൽ​പ്പ​റ്റ ഫ്ള​യിം​ഗ് സ്ക്വാ​ഡ് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ എം. ​പ​ദ്മ​നാ​ഭ​ൻ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ.​എ​സ്. രാ​ജ​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ സി. ​ര​ജീ​ഷ്, ജോ​മി ആ​ന്‍റ​ണി, വി.​പി. വി​ഷ്ണു, ജ​സ്റ്റി​ൻ ഹോ​ൾ​ഡ​ൻ ഡി ​റൊ​സാ​രി​യോ, ഡ്രൈ​വ​ർ വി.​എ​സ്. രാ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
റേ​ഞ്ച് ഓ​ഫീ​സ​ർ​ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തടി ക​ണ്ടെ​ത്തി​യ​ത്.
ത​ടി​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കും. നി​യ​മ​വി​രു​ദ്ധ​മാ​യി മു​റി​ച്ചതാ​ണ് തടുയെന്ന് വ​ന​പാ​ല​ക​ക​ർ പ​റ​ഞ്ഞു. പ്ര​തി​ക​ളെ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.