മു​നി​സി​പ്പാ​ലി​റ്റി​ക്കെ​തിരേ നി​യ​മ​ന​ട​പ​ടി​യു​മാ​യി കെ​ട്ടി​ടം ഉ​ട​മ​ക​ൾ
Wednesday, February 26, 2020 12:18 AM IST
മാ​ന​ന്ത​വാ​ടി: നാ​ല് വ​ർ​ഷം മു​ന്പ് മു​നി​സി​പ്പാ​ലി​റ്റി​യാ​യ മാ​ന​ന്ത​വാ​ടി​യി​ലെ കെ​ട്ടി​ട ഉ​ട​മ​ക​ളി​ൽ നി​ന്നും മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ഈ ​വ​ർ​ഷം ഭീ​മ​മാ​യ നി​കു​തി ഈ​ടാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തിരേ മാ​ന​ന്ത​വാ​ടി ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത്.
നി​കു​തി അ​ട​യ്ക്കാ​ത്തതിന് പു​റ​മെ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
മു​നി​സി​പ്പാ​ലി​റ്റി​യാ​യി നി​ല​വി​ൽ വ​ന്ന​ശേ​ഷം നി​കു​തി ഈ​ടാ​ക്കാ​ൻ ശ്ര​മി​ക്കാ​തെ നാ​ല് വ​ർ​ഷ​ത്തെ കു​ടി​ശി​ക​യും പി​ഴ​പ്പ​ലി​ശ​യു​മു​ൾ​പ്പെ​ടെ അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​വി​ല്ല.
ഈ ​വ​ർ​ഷം നി​കു​തി​യ​ട​യ്ക്കാ​നാ​യി മു​നി​സി​പ്പാ​ലി​റ്റി ഓ​ഫീ​സി​ലെ​ത്തു​ന്പോ​ൾ പ​ല​ർ​ക്കും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. തു​ച്ഛ​മാ​യ മാ​സ​വാ​ട​ക ല​ഭി​ക്കു​ന്ന പ​ഴ​യ​കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് താ​ങ്ങാ​വു​ന്ന​തി​ലു​മ​പ്പു​റ​മാ​ണ് നി​കു​തി .
ഈ ​കാ​ര്യ​ങ്ങ​ൾ കാ​ണി​ച്ചു​കൊ​ണ്ട് മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ, സെ​ക്ര​ട്ട​റി, പ്ര​തി​പ​ക്ഷ​നേ​താ​വ് എ​ന്നി​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യും ഭാ​ര​വാ​ഹി​ക​ളാ​യ ബ​ക്ക​ർ പ​ള്ളി​യാ​ൽ, നി​ര​ണ്‍, എ​ൻ. അ​ബ്ബാ​സ് ഹാ​ദി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.