ജെ​നി​സി​സ്-2020 സ​യ​ൻ​സ് എ​ക്സ്പോ ന​ട​ത്തി
Wednesday, February 26, 2020 12:18 AM IST
പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജ കോ​ള​ജ് ബ​യോ​കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജെ​നി​സി​സ്-2020 സ​യ​ൻ​സ് എ​ക്സ​പോ ന​ട​ത്തി. ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ അ​ദീ​ല അ​ബ്ദു​ള്ള വി​മ​ണ്‍ ഇ​ൻ സ​യ​ൻ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​വ​ർ​ഗീ​സ് കൊ​ല്ല​മാ​വു​ടി​യി​ൽ, ഫാ. ​ജോ​ർ​ജ് ആ​ലും​മൂ​ട്ടി​ൽ, പ്ര​ഫ. താ​രാ ഫി​ലി​പ്പ്, കെ.​എ​സ്. അ​ജ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.മെ​ഡി​ക്ക​ൽ എ​ക്സി​ബി​ഷ​ൻ, ഓ​ട്ടോ​മൊ​ബൈ​ൽ എ​ക്സ്പോ, ല​ബോ​റ​ട്ട​റി എ​ക്യു​പ്മെ​ന്‍റ്സ് ഡി​സ്പ്ലേ, മൈ​ക്രോ ഫ്ളോ​റ എ​ക്സി​ബി​ഷ​ൻ, വ​ർ​ക്കിം​ഗ് മോ​ഡ​ൽ​സ്, ലൈ​വ് എ​ക്സ്പി​രി​മെ​ന്‍റ്സ് എ​ന്നി​വ ന​ട​ത്തി.