സോ​ഷ്യ​ലി​സ്റ്റ് വി​ചാ​ർ ഭാ​ര​ത യാ​ത്ര​യ്ക്കു ഇ​ന്നു വെ​ള്ള​മു​ണ്ട​യി​ൽ സ്വീ​ക​ര​ണം
Wednesday, February 26, 2020 12:16 AM IST
ക​ൽ​പ്പ​റ്റ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ സോ​ഷ്യ​ലി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സോ​ഷ്യ​ലി​സ്റ്റ് വി​ചാ​ർ ഭാ​ര​ത യാ​ത്ര​യ്ക്കു ഇ​ന്നു രാ​വി​ലെ 10നു ​വെ​ള്ള​മു​ണ്ട​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും. ക​ർ​ണാ​ട​ക പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ യാ​ത്ര​യു​ടെ കേ​ര​ള​ത്തി​ല ആ​ദ്യ സ്വീ​ക​ര​ണ​കേ​ന്ദ്ര​മാ​ണ് വെ​ള്ള​മു​ണ്ട. ഡോ.​സു​നി​ലം, അ​രു​ണ്‍​കു​മാ​ർ ശ്രീ​വാ​സ്ത​വ, ഡോ.​ഗോ​കു​ൽ​ദേ​വ്, ജൂ​നൈ​ദ് കൈ​പ്പാ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. യാ​ത്ര​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കാന്‌ വെ​ള്ള​മു​ണ്ട​യി​ൽ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ സി.​കെ. ഉ​മ്മ​ർ, ക​ണ്‍​വീ​ന​ർ പി.​എം. ഷ​ബീ​റ​ലി എ​ന്നി​വ​ർ അ​റി​യി​ച്ചു.