ക​ള​ക്ട​റു​ടെ വ​സ​തി​ക്കു ക​ല്ലേ​റ്
Wednesday, February 26, 2020 12:16 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​ക്കു​നേ​രേ ക​ല്ലേ​റ്. ട്രാ​ഫി​ക് ജം​ഗ്ഷ​നി​ൽ​നി​ന്നു ഏ​താ​നും മീ​റ്റ​ർ അ​ക​ലെ ദേ​ശീ​യ പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള ബം​ഗ്ലാ​വി​നു നേ​രേ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. ഈ ​സ​മ​യം ക​ള​ക്ട​റും മൂ​ന്നു മ​ക്ക​ളും വ​സ​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. സു​ര​ക്ഷാ​ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ത​ണ്ട​ർ​ബോ​ൾ​ട്ട് സേ​നാം​ഗം ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. കാ​ർ​പോ​ർ​ച്ചി​ൽ​നി​ന്നു ര​ണ്ടു ക​ല്ലു​ക​ൾ ല​ഭി​ച്ചു. ക​ള​ക്ട​റു​ടെ ബം​ഗ്ലാ​വി​നോ​ടു ചേ​ർ​ന്നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.