ടെ​ൻ​ഷ​ൻ ഫ്രീ ​ആ​ധാ​ർ പ​രി​ശീ​ല​നം ന​ൽ​കി
Wednesday, February 26, 2020 12:14 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ൽ​പ്പെ​ട്ട മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ടെ​ൻ​ഷ​ൻ ഫ്രീ ​ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റും അ​പ്ഡേ​ഷ​നും ക​ർ​മ പ​ദ്ധ​തി​ക്ക് കീ​ഴി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ എ​സ്ടി പ്ര​മോ​ട്ട​ർ​മാ​ർ​ക്കും അ​ക്ഷ​യ സം​രം​ഭ​ക​ർ​ക്കും യു​ഐ​ഡി​എ​ഐ റി​സോ​ഴ്സ്പേ​ഴ്സ​ണ്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി. ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി താ​ലൂ​ക്കു​ക​ളി​ൽ നി​ന്നാ​യി 319 പേ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. യു​ഐ​ഡി​എ​ഐ ഓ​ഫീ​സ​ർ​മാ​രാ​യ പി. ​നൗ​ഷാ​ദ്, വി​മ​ൽ ജി​യോ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ, ആ​ധാ​ർ ന​ഷ്ട​പ്പെ​ട്ടാ​ൽ എ​ന്ത് ചെ​യ്യ​ണം, അ​പേ​ക്ഷ നി​ര​സി​ച്ചാ​ൽ എ​ന്ത് ചെ​യ്യ​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം. പ​രി​ശീ​ല​നം ല​ഭി​ച്ച പ്ര​മോ​ട്ട​ർ​മാ​ർ അ​വ​രു​ടെ മേ​ഖ​ല​യി​ലു​ള്ള ആ​ധാ​ർ പു​തു​താ​യി എ​ടു​ക്കു​വാ​നും അ​പ്ഡേ​ഷ​ൻ വ​രു​ത്തു​വാ​നു​മു​ള്ള ആ​ളു​ക​ൾ​ക്ക് അ​ക്ഷ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച് ആ​ധാ​ർ ല​ഭ്യ​മാ​ക്കു​ന്ന ക​ർ​മ്മ​പ​ദ്ധ​തി മാ​ർ​ച്ച് 31 ന് ​മു​ന്പ് പൂ​ർ​ത്തീ​ക​രി​ക്കു​വാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.