വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രാ​ഷ്‌ട്രീയ പ്ര​ചാ​ര​ണ​ത്തി​നു വേ​ദി​യാ​ക്ക​രു​ത്: കെ​പി​എ​സ്ടി​എ
Saturday, February 22, 2020 10:49 PM IST
ക​ൽ​പ്പ​റ്റ: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ പേ​രി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ​മ​ഗ്ര​ശി​ക്ഷ അ​ഭി​യാ​നും ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ൾ രാ​ഷ്്‌ട്രീയ-​സം​ഘ​ട​ന പ്ര​ചാ​ര​ണ​വേ​ദി​ക​ളാ​ക്കി മാ​റ്റ​രു​തെ​ന്നു കെ​പി​എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​ഗ്ര​ശി​ക്ഷ അ​ഭി​യാ​ൻ പ്രോ​ജ​ക്ടു​ക​ളി​ൽ രാ​ഷ്ട്രീ​യ താ​ത്പ​ര്യം മാ​ത്രം മു​ൻ​നി​ർ​ത്തി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തി.
അ​ക്ക​ാഡമി​ക് മി​ക​വി​നാ​യു​ള്ള സ​ർ​ക്കാ​രി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും അ​ധ്യാ​പ​ക​രെ സ​മൂ​ഹ​ത്തി​ൽ താ​ഴ്ത്തി​ക്കെ​ട്ടാ​നു​ള്ള നീ​ക്ക​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​ചാ​ര​ണ​വും പ്ര​ക്ഷോ​ഭ​വും ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. 2020-21ലെ ​ഭാ​ര​വാ​ഹി​ക​ളാ​യി പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ(​പ്ര​സി​ഡ​ന്‍റ്), എം.​വി. രാ​ജ​ൻ(​സെ​ക്ര​ട്ട​റി), നേ​മി രാ​ജ​ൻ(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ജി. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ വി.​എ​സ്. ഗി​രീ​ഷ്കു​മാ​ർ, സു​രേ​ഷ്ബാ​ബു വാ​ള​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​യു. ഉ​ല​ഹ​ന്നാ​ൻ സ്വാ​ഗ​ത​വും ഏ​ബ്ര​ഹാം മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.