ബ​ദ​ൽ പാ​ത: സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​ം: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ
Saturday, February 22, 2020 10:49 PM IST
ക​ൽ​പ്പ​റ്റ: ബ​ദ​ൽ പാ​ത സം​ബ​ന്ധി​ച്ച് സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ. വ്യാ​ജ​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഒ​രു എം​എ​ൽ​എ മ​റ്റൊ​രു എം​എ​ൽ​എ​യ്ക്കെ​തിരേ ഉ​ന്ന​യി​ക്കു​ന്നത് ശ​രി​യ​ല്ലെ​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ദേ​ശീ​യ​പാ​ത 766ന് ​ബ​ദ​ൽ പാ​ത ഇ​ല്ലെ​ന്നു ത​ന്നെ​യാ​ണ് ത​ന്‍റെ​യും ക​ർ​മ്മ സ​മി​തി​യു​ടെ​യും നി​ല​പാ​ട്. താ​ൻ ക​ർ​മ്മ സ​മി​തി​യു​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് ഇ​രി​ക്കു​ന്പോ​ഴും രാ​ജി​വ​ച്ച​പ്പോ​ഴും നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല. ബ​ദ​ൽ പാ​ത സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു താ​ൻ ആ​ർ​ക്കും ക​ത്ത് ന​ൽ​കി​യി​ട്ടി​ല്ല. അ​ങ്ങ​നെ ഒ​രു ക​ത്ത് ഉ​ണ്ടെ​ങ്കി​ൽ അ​ത് ജ​ന​ങ്ങ​ളെ കാ​ണി​ക്കാ​ൻ ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​വ​ർ ബാ​ധ്യ​സ്ഥ​രാ​ണ്. ജ​ന​ങ്ങ​ളെ ര​ണ്ടു​ത​ട്ടി​ൽ ആ​ക്കു​ന്ന ത​ര​ത്തി​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത് ശ​രി​യ​ല്ല.

ഒ​രു അ​ഭി​ഭാ​ഷ​ക സം​ഘ​മാ​ണ് അ​ഫി​ഡ​വി​റ്റ് ത​യാ​റാ​ക്കി​യ​ത്. ഈ ​സം​ഘം ത​യാ​റാ​ക്കി​യ അ​ഫി​ഡ​വി​റ്റ് അ​ല്ല കോ​ട​തി​യി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ന്ന് ത​യ്യാ​റാ​ക്കി​യ അ​ഫി​ഡ​വി​റ്റി​ൽ ബ​ദ​ൽ പാ​ത ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് ഇത് എ​ഴു​തി​ച്ചേ​ർ​ത്ത​ സി​പി​എം ഇ​തി​നു മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ത​നി​ക്കെ​തി​രേ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളെ ജ​ന​ങ്ങ​ൾ പു​ച്ഛി​ച്ച് ത​ള്ളു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.