കാ​യി​ക​രം​ഗ​ത്ത് ഗോ​ത്ര വി​ഭാ​ഗ​ക്കാ​ർ​ക്കു കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​ക​ണം: ഒ​ളി​ന്പ്യ​ൻ മേ​ഴ്സി​കു​ട്ട​ൻ
Saturday, February 22, 2020 10:49 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ഗോ​ത്ര​വി​ഭാ​ഗ​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് കാ​യി​ക രം​ഗ​ത്തു കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഒ​ളി​ന്പ്യ​ൻ മേ​ഴ്സി​കു​ട്ട​ൻ. സി​വി​ൽ സ്റ്റേ​ഷ​നി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​വ​ർ.

ജി​ല്ല​യി​ൽ ഗോ​ത്ര​വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യ​ണം. മ​ല​യോ​ര മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ കാ​യി​ക മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച​വ​യ്ക്കു​ന്ന​വ​രാ​ണ്. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലും കേ​ന്ദ്രീ​കൃ​ത ഹോ​സ്റ്റ​ൽ സ്ഥാ​പി​ക്കാ​ൻ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ത​ത് ജി​ല്ല​ക​ളി​ൽ താ​മ​സി​ച്ച് പ​രി​ശീ​ല​നം നേ​ടാ​ൻ ഇ​തു സ​ഹാ​യ​ക​മാ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. വി​നീ​ഷ് സ്പോ​ർ​ട്സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി.​വി. രാ​ജ അ​വാ​ർ​ഡ് ജേ​താ​വ് കൃ​ഷ്ണ​കു​മാ​റി​നെ ആ​ദ​രി​ച്ചു.

ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ മു​ഹ​മ്മ​ദ് യൂ​സ​ഫ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എം. ​മ​ധു, സെ​ക്ര​ട്ട​റി എ.​ടി. ഷ​ണ്‍​മു​ഖ​ൻ, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​ആ​ർ. ര​ജ്ഞി​ത്ത്, കെ. ​റ​ഫീ​ഖ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീം ക​ട​വ​ൻ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.