സ്വ​ത​ന്ത്ര മൈ​താ​നി​ക്ക് എ​പി​ജെ അ​ബ്ദു​ള്‌ ക​ലാ​മി​ന്‍റെ പേ​ര്
Saturday, February 22, 2020 10:46 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ്വ​ത​ന്ത്ര​മൈ​താ​നി​ക്കു മു​ൻ രാ​ഷ്ട്ര​പ​തി എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാ​മി​ന്‍റെ പേ​രു ന​ൽ​കാ​ൻ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു. ടൗ​ണ്‍ ഹാ​ളി​നു മൂ​ന്നു പ​തി​റ്റാ​ണ്ടോ​ളം ബ​ത്തേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​സി. അ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ പേ​രി​ടും. മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​നു സി​പി​എം-​സി​ഐ​ടി​യു നേ​താ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന സി. ​ഭാ​സ്ക​ര​ന്‍റെ പേ​രി​ടാ​നും യോ​ഗം തീ​രു​മാ​നി​ച്ച​താ​യി ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു അ​റി​യി​ച്ചു.