ബൈ​പാ​സ് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന്
Saturday, February 22, 2020 10:45 PM IST
മാ​ന​ന്ത​വാ​ടി: ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ചൂ​ട്ട​ക്ക​ട​വ്-​താ​ഴെ​യ​ങ്ങാ​ടി ബൈ​പാ​സ് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. വാ​ളാ​ട്, ത​വി​ഞ്ഞാ​ൽ, കൊ​ള​ത്താ​ട, പു​തു​ശേ​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു ക​ൽ​പ്പ​റ്റ ഭാ​ഗ​ത്തേ​ക്ക് ടൗ​ണി​ൽ പ്ര​വേ​ശി​ക്കാ​തെ പോ​കാ​ൻ ഉ​ത​കു​ന്ന​താ​ണ് ബൈ​പാ​സ്.

ന​ഗ​ര​ത്തി​ൽ തി​ര​ക്ക് ഉ​ള്ള​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടു​ന്ന​തും ബൈ​പാ​സി​ലൂ​ടെ​യാ​യി​രു​ന്നു. പ്ര​ള​യ​ത്തി​ൽ റോ​ഡി​ന്‍റെ ഒ​രു​ഭാ​ഗം 25 മീ​റ്റ​റി​ൽ അ​ധി​കം ഇ​ടി​ഞ്ഞു. ഇ​പ്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​തു​വ​ഴി പോ​കു​ന്ന​ത്.

ബൈ​പാ​സ് ഉ​ട​ൻ ന​ന്നാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ത​ക​ർ​ന്ന് ഗ​താ​ഗ​തം നി​ല​ച്ച​തോ​ടെ മാ​ലി​ന്യം ത​ള്ളു​ന്ന പ്ര​ദേ​ശ​മാ​യി ബൈ​പാ​സ് മാ​റി.