ലഹരി വിരുദ്ധ ബോധവത്കരണം: വി​മു​ക്തി ചെ​സ് ടൂ​ർ​ണ്ണ​മെ​ന്‍റ് ന​ട​ത്തി
Saturday, February 22, 2020 10:45 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സം​സ്ഥാ​ന വി​മു​ക്തി ല​ഹ​രി​വ​ർ​ജ്ജ​ന മി​ഷ​ന്‍റെ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ത്തേ​രി മു​ൻ​സി​പ്പാ​ലി​റ്റി​യും എ​ക്സൈ​സ് വ​കു​പ്പും ഇ​ന്ത്യ​ൻ ചെ​സ്‌​സ് അ​ക്കാ​ഡ​മി​യും സം​യു​ക്ത​മാ​യി ബ​ത്തേ​രി ഹോ​ട്ട​ൽ ഗ്രാ​ന്‍റി ഐ​റി​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ജി​ല്ല പ്രൈ​സ് മ​ണി ഓ​പ്പ​ണ്‍ ചെ​സ് ടൂ​ർ​ണ്ണ​മെ​ന്‍റും ചി​ത്ര​പ്ര​ദ​ർ​ശ​ന​വും സ​മാ​പി​ച്ചു. ബ​ത്തേ​രി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​ജെ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ഷെ​ബീ​ർ അ​ഹ​മ്മ​ദ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​കെ. മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​ഷി​ഷ് അ​ല​ക്സ് തോ​മ​സ് ചാ​ന്പ്യ​നാ​യി. അ​ല​ക്സ് തോ​മ​സ്, വി.​എ​സ്. സു​രേ​ഷ് എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി.

ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഷാ​രോ​ണ്‍ ബി​ജു ചാ​ന്പ്യ​നാ​യി. കാ​ർ​ത്തി​ക് കൃ​ഷ്ണ, ന​ന്തു കൃ​ഷ്ണ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. ജ​നാ​ർ​ദ്ദ​ന​ൻ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. നാ​ഷ​ണ​ൽ ചെ​സ്‌​സ് താ​ര​ങ്ങ​ളാ​യ ആ​ൻ സ​ന്തോ​ഷ്, ആ​ർ.​വി. പു​ണ്യ, അ​ന​ന്ത​നാ​രാ​യ​ണ​ൻ എ​ന്നി​വ​രെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ഐ​സി​എ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. വി​നീ​ഷ്, സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ന്തോ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു, ആ​ർ​ബി​റ്റ​ർ ആ​ർ. ര​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.