പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്
Saturday, February 22, 2020 12:09 AM IST
ഗൂ​ഡ​ല്ലൂ​ര്‍: കോ​ത്ത​ഗി​രി​യി​ല്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും 3000 രൂ​പ പി​ഴ​യും ഊ​ട്ടി വ​നി​താ കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. കോ​ത്ത​ഗി​രി അ​ര​വേ​ണു സ്വ​ദേ​ശി ജ​യ​കു​മാ​റി (35)നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. 2014 സെ​പ്തം​ബ​ര്‍ 12നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​യാ​ള്‍​ക്കെ​തി​രെ കു​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഊ​ട്ടി കോ​ട​തി​യി​ല്‍ കേ​സ് ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് കേ​സി​ല്‍ ജ​ഡ്ജി മു​ര​ളീ​ധ​ര​ന്‍ വി​ധി പ​റ​ഞ്ഞ​ത്.

കാ​ല​പ്പ​ഴ​ക്കം ചെ​ന്ന സ​ര്‍​ക്കാ​ര്‍ ബ​സ്
യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു

ഗൂ​ഡ​ല്ലൂ​ര്‍: കൊ​ള​പ്പ​ള്ളി​യി​ല്‍ നി​ന്ന് ഗൂ​ഡ​ല്ലൂ​ര്‍ വ​ഴി കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ ബ​സ് യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം യാ​ത്ര​ക്കാ​രി​യു​ടെ സാ​രി തു​രു​മ്പെ​ടു​ത്ത ക​മ്പി​യി​ല്‍ ത​ട്ടി അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്നു.