യോ​ഗ ഡി​പ്ലോ​മ
Saturday, February 22, 2020 12:09 AM IST
ക​ല്‍​പ്പ​റ്റ: യോ​ഗ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കേ​ര​ള​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്റ്റേ​റ്റ് റി​സോ​ഴ്സ് സെ​ന്റ​റി​നു കീ​ഴി​ലെ എ​സ്ആ​ര്‍​സി ക​മ്മ്യൂ​ണി​റ്റി കോ​ള​ജ് ന​ട​ത്തു​ന്ന യോ​ഗ ടീ​ച്ച​ര്‍ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ല​സ്ടു​വാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. 18 വ​യ​സ് പൂ​ര്‍​ത്തി​യാ​ക​ണം. വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ രീ​തി​യി​ല്‍ ന​ട​ത്തു​ന്ന കോ​ഴ്സി​ന് ആ​റ് മാ​സ​മാ​ണ് കാ​ലാ​വ​ധി. അ​പേ​ക്ഷാ​ഫോ​മും പ്രോ​സ്പെ​ക്ട​സും 200 രൂ​പ​യ്ക്കു തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ന്ദാ​വ​നം പോ​ലീ​സ് ക്യാ​മ്പി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​സ്ആ​ര്‍​സി ഓ​ഫീ​സി​ല്‍ നേ​രി​ട്ടും എ​സ്ആ​ര്‍​സി ഡ​യ​റ​ക്ട​റു​ടെ പേ​രി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​റാ​വു​ന്ന 250 രൂ​പ​യു​ടെ ഡി​ഡി സ​ഹി​തം അ​പേ​ക്ഷി​ച്ചാ​ല്‍ ത​പാ​ലി​ലും ല​ഭി​ക്കും. വി​വ​ര​ങ്ങ​ള്‍ www.srccc.in വെ​ബ് സൈ​റ്റി​ല്‍ ല​ഭി​ക്കും. അ​വ​സാ​ന തി​യ​തി 29. ഫോ​ണ്‍: 9495249588, 9847450454.