രാ​ജ്യം ര​ണ്ടാം സ്വാ​ത​ന്ത്ര്യസ​മ​ര പാ​ത​യി​ലെ​ന്ന് എം.​എ​സ്. ജ​യ​കു​മാ​ര്‍
Friday, February 21, 2020 2:38 AM IST
മാ​ന​ന്ത​വാ​ടി: രാ​ജ്യം ര​ണ്ടാം സ്വാ​ത​ന്ത്ര്യസ​മ​ര പാ​ത​യി​ലെ​ന്ന് സി​പി​ഐ -എം​എ​ല്‍ റെ​ഡ് ഫ്ലാ​ഗ് അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി എം.​എ​സ്. ജ​യ​കു​മാ​ര്‍. വ​ര്‍​ഗീ​സി​ന്‍റെ 50ാം ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണം മാ​ന​ന്ത​വാ​ടിയില്‌ ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​വും കോ​ര്‍​പ്പ​റേ​റ്റ്‌വ​ത്ക​ര​ണ​വു​മാ​യി മോ​ദി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. ഇ​ത് പ​ഴ​യ​കാ​ല ജ​ന്മി​ത്വ അ​ടി​മ​ത്വ​ത്തി​ന് സ​മാ​ന​മാ​ണെ​ന്നും ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​സി. ഉ​ണ്ണി​ചെ​ക്ക​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ന്നേ​ല്‍​ കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ള്‍​സ് ജോ​ര്‍​ജ്, എ.​എ​ന്‍. സ​ലീം​കു​മാ​ര്‍, എം. ​ശി​വ​രാ​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. വെ​ള്ള​മു​ണ്ട ഒ​ഴു​ക്ക​ന്‍​മൂ​ല വ​ര്‍​ഗീ​സ് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ പി.​സി. ഉ​ണ്ണി​ചെ​ക്ക​നും തി​രു​നെ​ല്ലി കൂ​മ്പാ​ര​കു​നി വ​ര്‍​ഗീ​സ് പാ​റ​യി​ല്‍ എം.​എ​സ്. ജ​യ​കു​മാ​റും പ​താ​ക ഉ​യ​ര്‍​ത്തി.