വ്യാ​പാ​രി​ക​ള്‍ ക​ട​ക​ള​ട​ച്ച് പ്ര​തി​ഷേ​ധി​ച്ച​തി​നെ​തി​രേ പ​രാ​തി
Friday, February 21, 2020 2:38 AM IST
മാ​ന​ന്ത​വാ​ടി: ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ല മാ​ന​ന്ത​വാ​ടി​യി​ല്‍ പ്ര​സം​ഗി​ച്ച ദി​വ​സം ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ള്‍ ക​ട​ക​ള്‍ അ​ട​ച്ച് പ്ര​തി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ട​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ സ​മി​തി രം​ഗ​ത്ത്. മാ​ന​ന്ത​വാ​ടി സ്‌​റ്റേ​ഷ​ന്‍ മു​ത​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ​രെ സം​ര​ക്ഷ​ണ സ​മി​തി പ​രാ​തി​ക​ള​യ​ച്ചു. എ​ന്നാ​ല്‍ പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് ന​ഗ​ര​സ​ഭ​യും പ​രാ​തി ല​ഭി​ച്ചി​ല്ലെന്ന് മാ​ന​ന്ത​വാ​ടി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ അ​ധി​കൃ​ത​രും അ​റി​യി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ 13 നാ​ണ് ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ല മാ​ന​ന്ത​വാ​ടി ഗാ​ന്ധി പാ​ര്‍​ക്കി​ല്‍ പ്ര​സം​ഗി​ച്ച​ത്. രാ​ജ്യ​ത്ത് പൗ​ര​ത്വ നിയമം പാസാക്കിയ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു​ള്ള പ്ര​സം​ഗ​മാ​യി​രു​ന്നു ശ​ശി​ക​ല ന​ട​ത്തി​യ​ത്.

അന്ന് പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ഗാ​ന്ധി പാ​ര്‍​ക്കി​ലേ​യും കോ​ഴി​ക്കോ​ട് റോ​ഡി​ലേ​യും ക​ട​ക​ള്‍ അ​ട​ച്ചി​രു​ന്നു. ഈ ​സം​ഭ​വം നാ​ട്ടി​ല്‍ വ​ര്‍​ഗീ​യ ചേ​രി​തി​രി​വി​ന് ഇ​ട​യാ​ക്കു​മെ​ന്നും സം​സാ​രി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ല്ലാ​വ​ര്‍​ക്കും ഉ​ള്ള​താ​ണെ​ന്നും അ​തി​നാ​ല്‍ ഇ​ത്ത​രം ക​ട​ക​ള്‍​ക്കെ​തി​രേ ന​ഗ​ര​സ​ഭ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ അ​ത്ത​ര​മൊ​രു പ​രാ​തി പോ​ലീ​സി​ല്‍ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. അ​തേ സ​മ​യം ന​ഗ​ര​സ​ഭ​യി​ല്‍ പ​രാ​തി ല​ഭി​ച്ച​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്ന ന​മ്പ​ര്‍ പ​രാ​തി​യു​മാ​യി യാ​തൊ​രു ബ​ന്ധ​മി​ല്ലാ​ത്ത ആ​ളു​ടെ​താ​ണെ​ന്നും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.