പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: ഊ​ട്ടി​യി​ല്‍ മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ റാ​ലി
Friday, February 21, 2020 2:38 AM IST
ഗൂ​ഡ​ല്ലൂ​ര്‍: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ഊ​ട്ടി​യി​ല്‍ മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി. ചെ​ന്നൈ​യി​ലെ വ​ണ്ണാ​ര്‍​പ്പേ​ട്ട​യി​ല്‍ ശ​ഹീ​ന്‍ ബാ​ഗ് മാ​തൃ​ക​യി​ല്‍ രാ​പ​ക​ല്‍ സ​മ​രം തു​ട​രു​ക​യാ​ണ്. ബ്രി​ക്‌​സ് സ്‌​കൂ​ളി​ന് സ​മീ​പം മാ​ര്‍​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. ഹൈ​ക്കോ​ട​തി​യു​ടെ വി​ല​ക്ക് ലം​ഘി​ച്ച് ചെ​ന്നൈ​യി​ല്‍ സെ​ക്ര​ട്ടേറി​യ​റ്റി​ലേ​ക്ക് മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന മാ​ര്‍​ച്ച് പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും ക​ള​ക്ട​റേ​റ്റു​ക​ളി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ ര​ണ്ടാ​യി​ര​ത്തി​ല്‍​പ്പ​രം പേ​ര്‍ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. അ​ബ്ദു​സ്സ​മ​ദ്, ബാ​ബു, സ​ഫി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.