കേ​ര​ള സീ​നി​യ​ര്‍ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ല്‍ ജി​ല്ല​യി​ല്‍​ നി​ന്ന് അ​ഞ്ച് പേ​ര്‍
Friday, February 21, 2020 2:38 AM IST
ക​ല്‍​പ്പ​റ്റ: വ​നി​താ ക്രി​ക്ക​റ്റി​ല്‍ വ​യ​നാ​ടി​ന്‍റെ ക​രു​ത്ത​റി​യി​ച്ച് ജി​ല്ല​യി​ല്‍​നി​ന്ന് കേ​ര​ള സീ​നി​യ​ര്‍ വ​നി​ത ടീ​മി​ല്‍ അ​ഞ്ച്‌​പേ​ര്‍ ഇ​ടം​നേ​ടി. ഇ​ന്ത്യ എ ​ടീ​മി​നാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വച്ച് ശ്ര​ദ്ധ നേ​ടി​യ മി​ന്നു​മ​ണി, മു​ന്‍ അ​ണ്ട​ര്‍ 23 ക്യാ​പ്റ്റ​ന്‍ സ​ജ​ന സ​ജീ​വ​ന്‍, അ​ണ്ട​ര്‍19 ക്യ​പ്റ്റ​നാ​യി​രു​ന്ന ഐ.​വി. ദൃ​ശ്യ, ദ​ര്‍​ശ​ന മോ​ഹ​ന​ന്‍, വി.​എ​സ്. മൃ​ദു​ല എ​ന്നി​വ​രാ​ണ് കേ​ര​ള സീ​നി​യ​ര്‍ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​യ​നാ​ട്ടു​കാ​ര്‍.

അ​ണ്ട​ര്‍ 23 വ​നി​താ ക്രി​ക്ക​റ്റി​നു​ള്ള കേ​ര​ള ടീ​മി​ന് ക്യാ​പ്റ്റ​നെ​യും മ​റ്റ് മൂ​ന്ന് താ​ര​ങ്ങ​ളെ​യും സ​മ്മാ​നി​ച്ച വ​യ​നാ​ട് ഇ​ത്ത​വ​ണ സീ​നി​യ​ര്‍ വ​നി​താ ടീ​മി​ലേ​ക്ക് അ​ഞ്ച് താ​ര​ങ്ങ​ളെ നല്‌കിയാ​ണ് മി​ക​വ് ആ​വ​ര്‍​ത്തി​ച്ചി​രി​ക്കു​ന്ന​ത്. മും​ബൈ​യി​ല്‍ ന​ട​ക്കു​ന്ന ടൂ​ര്‍​ണ​മെ​ന്റി​ല്‍ ഗ്രൂ​പ്പ് ബി​യി​ലാ​ണ് കേ​ര​ളം മ​ത്സ​രി​ക്കു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ 18ന് ​ആ​രം​ഭി​ച്ച ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ വി​ജ​യ​ത്തോ​ടെ തു​ട​ങ്ങി​യ കേ​ര​ളം ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ഛ​ത്തീ​സ്ഗ​ഢി​നെ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ശ​ക്ത​രാ​യ ഹ​രി​യാ​ന​യെ​യും ത​ക​ര്‍​ത്ത് ഗ്രൂ​പ്പി​ല്‍ ഒ​ന്നാ​മ​താ​ണ്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ വ​യ​നാ​ട്ടു​കാ​രി​ല്‍ നി​ന്ന് ടീ​മി​ന് കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ള്‍ ല​ഭി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും ശ​ക്ത​രാ​യ ഹ​രി​യാ​ന​ക്കെ​തി​രെ ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത് വ​യ​നാ​ട​ന്‍ താ​ര​ങ്ങ​ളു​ടെ മി​ന്നു​ന്ന പ്ര​ക​ട​ന​മാ​ണ്. 10 ഓ​വ​റി​ല്‍ ഒ​രു മെ​യ്ഡ​ന​ട​ക്കം 35 റ​ണ്‍ വി​ട്ട് ന​ല്‍​കി നാ​ല് ഹ​രി​യാ​ന​ന്‍ വി​ക്ക​റ്റു​ക​ള്‍ പി​ഴു​ത സ​ജ​ന സ​ജീ​വ​ന്‍ 17 റ​ണ്ണെ​ടു​ത്ത് ബാ​റ്റ് കൊ​ണ്ടും ടീ​മി​ന്‍റെ നെ​ടും​തൂ​ണാ​യി. എ​ട്ട് ഓ​വ​റി​ല്‍ 27 റ​ണ്‍ വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റെ​ടു​ത്ത് വി.​എ​സ്. മൃ​ദു​ല​യും എ​ട്ട് ഓ​വ​റി​ല്‍ ഒ​രു മെ​യ്ഡ​നു​ള്‍​പ്പെ​ടെ 37 റ​ണ്‍ വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റെ​ടു​ത്ത മി​ന്നു​മ​ണി​യും കേ​ര​ള​ത്തി​നാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഇ​വ​രു​ടെ പ്ര​ക​ട​നം കേ​ര​ള​ത്തി​ന് ക​രു​ത്താ​കു​മെ​ന്നാ​ണ് ഏ​വ​രു​ടെ​യും പ്ര​തീ​ക്ഷ.