നഗരസഭ മുഖം മിനുക്കൽ! ഓ​ഫീ​സി​ലെ വൈ​ദ്യു​തി ത​ക​രാ​റി​ന് പ​രി​ഹാ​ര​മി​ല്ല
Friday, February 21, 2020 2:37 AM IST
ക​ല്‍​പ്പ​റ്റ: ക​ല്‍​പ്പ​റ്റ മു​നി​സി​പ്പ​ല്‍ ഓ​ഫീ​സി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള​ട​ക്കം ത​ക​രാ​റി​ലാ​യി​രി​ക്കു​മ്പോ​ഴും ന​ഗ​ര​സ​ഭ കെ​ട്ടി​ട​ത്തി​ന്റെ മു​ഖം മി​നു​ക്കാ​ന്‍ ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ ധൂ​ര്‍​ത്ത്.

ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലെ കം​പ്യൂ​ട്ട​റു​ക​ള്‍ യു​പി​എ​സും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും മാ​സ​ങ്ങ​ളോ​ള​മാ​യി ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് മൂ​ലം വ​യ​റിം​ഗ് ക​ത്തി ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്. ഓ​ഫീ​സി​ലെ ബാ​ത്‌​റൂ​മും ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​തെ​യാ​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യി. ക​ല്‍​പ്പ​റ്റ പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി നി​ര്‍​മ്മി​ച്ച ഹൈ​ടെ​ക് കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു മാ​സ​ത്തി​ന​ക​തം ടാ​ങ്ക് പൊ​ട്ടി ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ള്‍ ബ​സ്സ്റ്റാ​ന്‍​ഡി​ലൂ​ടെ ഒ​ഴു​കി​യ​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്.

എ​ന്നാ​ല്‍ 20 ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി​യാ​ണ് ഓ​ഫീ​സി​ന്റെ മു​ന്‍​ഭാ​ഗം എ​സി​പി ചെ​യ്ത് മോ​ടി കൂ​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്റെ​യും വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്റെ​യും റൂ​മി​ല്‍ വ​യ​റിം​ഗ് ക​ത്തി പു​ക നി​റ​ഞ്ഞ് ഇ​രി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​യി. ഇ​തി​നെ​തി​രെ പ​ല​ത​വ​ണ രേ​ഖാ​മൂ​ലം പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ട് മാ​ത്ര​മാ​ണ് അ​നാ​വ​ശ്യ​മാ​യി ഓ​ഫീ​സ് മോ​ടി​കൂ​ട്ടാ​നു​ള്ള ശ്ര​മ​വു​മാ​യി ഭ​ര​ണ​സ​മി​തി മു​ന്നോ​ട്ട് പോ​വു​ന്ന​തെ​ന്നും എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ ധൂ​ര്‍​ത്തി​നെ​തി​രെ​യും അ​ഴി​മ​തി, സ്വ​ജ​ന​പ​ക്ഷ​പാ​തം, വി​ക​സ​ന മു​ര​ടി​പ്പ് തു​ട​ങ്ങി​യ​വ​ക്കെ​തി​രെ​യും ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്താ​ന്‍ ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ല്‍ മു​ന്‍​ചെ​യ​ര്‍​മാ​ന്‍ എ.​പി. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. ടി.​ജെ. ഐ​സ​ക്, ഉ​മൈ​ബ മൊ​യ്തീ​ന്‍​കു​ട്ടി, കെ.​കെ. കു​ഞ്ഞ​മ്മ​ത്, വി​നോ​ദ് കു​മാ​ര്‍, ജ​ല്‍​ത്രോ​ദ് ചാ​ക്കോ, കെ. ​അ​ജി​ത, വി.​പി. ശോ​ശാ​മ്മ, ഒ. ​സ​രോ​ജി​നി, ആ​യി​ഷ പ​ള്ളി​യാ​ല്‍, പി.​ആ​ര്‍. ബി​ന്ദു, വി. ​ശ്രീ​ജ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.