ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബി​രു​ദ​ദാ​നം ന​ട​ന്നു
Friday, February 21, 2020 2:37 AM IST
ക​ല്‍​പ്പ​റ്റ: ഡി​എം​വിം​സ് ന​ഴ്‌​സിം​ഗ്‌​കോ​ള​ജി​ലെ ര​ണ്ടാം ബാ​ച്ച് ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബി​രു​ദ​ദാ​നം ന​ട​ന്നു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ആ​ര്‍. രേ​ണു​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ല്‍​കോ​ള​ജ് ഡീ​ന്‍ ഡോ. ​ആ​ന്റ​ണി സി​ല്‍​വ​ന്‍ ഡി​സൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് മാ​ഗ​സി​ന്‍ പ്ര​കാ​ശ​നം അ​സി​സ്റ്റ​ന്റ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സൂ​പ്പി ക​ല്ല​ങ്കോ​ട​ന്‍ നി​ര്‍​വ​ഹി​ച്ചു.

തു​ട​ര്‍​ന്ന് ആ​റാം ബാ​ച്ച് ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ലാം​പ് ലൈ​റ്റിം​ഗ് സെ​റി​മ​ണി​യും ന​ട​ന്നു. ന​ഴ്‌​സിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. കെ.​എ​ന്‍. സു​രേ​ഷ്, അ​ഡീ​ഷ​ണ​ല്‍ മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​എ.​പി. കാ​മ​ത്, അ​സി​സ്റ്റ​ന്റ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി​വി​ന്‍ ജോ​ര്‍​ജ്, വെ​സ്റ്റ്‌​ഫോ​ര്‍​ട്ട് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഷെ​ര്‍​ലി പ്ര​കാ​ശ്, ഡി​എം വിം​സ് ന​ഴ്‌​സിം​ഗ് കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ലി​ഡ ആ​ന്റ​ണി, ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് ഗി​രീ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പ്ര​ഫ. പി.​സി. സു​നി​ത, പ്ര​ഫ. രാ​മു​ദേ​വി, മ​ര്‍​ലി​ന്‍ സൂ​സ​ന്‍, പ്ര​ജി​ത്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.