വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പി​ന് ഇ​ന്ന് ബ​ത്തേ​രി​യി​ല്‍ സ്വീ​ക​ര​ണം
Wednesday, February 19, 2020 12:52 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ​ര​സ്യ വ​ണ​ക്ക​ത്തി​നാ​യി ഇ​ന്ന് ബ​ത്തേ​രി​യി​ലെ​ത്തും. അ​സം​പ്ഷ​ന്‍ ഫൊ​റോ​ന ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ല്‍ വൈ​കി​ട്ട് നാ​ലി​ന് തി​രു​ശേ​ഷി​പ്പി​ന് സ്വീ​ക​ര​ണം ന​ല്‍​കും. ഭാ​ര​ത ഫ്രാ​ന്‍​സി​സ്‌​ക​ന്‍ ക​ണ്‍​വ​ഞ്ച്വ​ല്‍ സ​ന്യാ​സ വൈ​ദി​ക​രാ​ണ് തി​രു​ശേ​ഷി​പ്പ് പ്ര​യാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.
ഇ​ന്നും നാ​ളെ​യും തി​രു​ശേ​ഷി​പ്പ് അ​സം​പ്ഷ​ന്‍ ദേ​വാ​ല​യ​ത്തി​ല്‍ ഉ​ണ്ടാ​കും.
വൈ​കി​ട്ട് സ്വീ​ക​ര​ണ​ത്തി​ന്‌​ശേ​ഷം വി​ശു​ദ്ധ കു​ര്‍​ബാ​ന​യും വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ നൊ​വേ​ന​യും ഉ​ണ്ടാ​കും. തു​ട​ര്‍​ന്ന് രാ​ത്രി ഒ​മ്പ​ത് വ​രെ മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന. നാ​ളെ രാ​വി​ലെ 6.15ന് ​ആ​രാ​ധ​ന​യും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും. 7.30 മു​ത​ല്‍ 10.30 വ​രെ മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന.
തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. 12.30ന് ​തി​രു​ശേ​ഷി​പ്പു​കൊ​ണ്ടു​ള്ള ആ​ശീ​ര്‍​വാ​ദ​ത്തോ​ടെ ച​ട​ങ്ങു​ക​ള്‍ സ​മാ​പി​ക്കും. തു​ട​ര്‍​ന്ന് അ​ടു​ത്ത വ​ണ​ക്ക സ്ഥ​ല​മാ​യ തൃ​ശൂ​ര്‍​ക്ക് പ്ര​യാ​ണ​മാ​രം​ഭി​ക്കും.
മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ ബ​ത്തേ​രി​യി​ല്‍ മാ​ത്ര​മാ​ണ് തി​രു​ശേ​ഷി​പ്പ് പ​ര​സ്യ വ​ണ​ക്ക​ത്തി​നാ​യി കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് വി​കാ​രി ഫാ.​ജെ​യിം​സ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ അ​റി​യി​ച്ചു.