പ​ഴൂ​ര്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി സ്‌​കൂ​ള്‍ വാ​ര്‍​ഷി​കം ആഘോഷിച്ചു
Wednesday, February 19, 2020 12:52 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: പ​ഴൂ​ര്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി സ്‌​കൂ​ള്‍ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബര്‍ വി.​ടി. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ന്‍​സ​ന്‍റ് ് പു​ത്ത​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി പ​വി​ത്ര​ന്‍ തീ​ക്കു​നി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ര്‍​ഡ് മെ​ംബര്‍ ല​ളി​ത കു​ഞ്ഞ​ന്‍ ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തി. ഹെ​ഡ്മാ​സ്റ്റ​ര്‍ വി.​എം. ബി​ജു​മോ​ന്‍, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ബാ​ല​കൃ​ഷ്ണ​ന്‍, എം​പി​ടി​എ പ്ര​സി​ഡ​ന്റ് ല​സി​ത ബി​നു, വി.​എം. ലി​ല്ലി, റാ​ണി ജെ​യിം​സ്, അ​ഹ​സി​ന്‍​ഷാ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.