സം​സ്ഥാ​ന​ പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷം: സ്വ​രാ​ജ്, മ​ഹാ​ത്മ ട്രോ​ഫി​ക​ള്‍ ഇ​ന്നു വി​ത​ര​ണം ചെ​യ്യും
Wednesday, February 19, 2020 12:50 AM IST
ക​ല്‍​പ്പ​റ്റ: എ​സ്‌​കെ​എം​ജെ സ്‌​കൂ​ള്‍ മൈ​താ​നി​യി​ലും വൈ​ത്തി​രി വി​ല്ലേ​ജ് റി​സോ​ര്‍​ട്ടി​ലു​മാ​യി ന​ട​ന്നു​വ​രു​ന്ന സം​സ്ഥാ​ന​ത​ല പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷം ഇ​ന്നു സ​മാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു വൈ​ത്തി​രി വി​ല്ലേ​ജ് റി​സോ​ര്‍​ട്ടി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മെ​യ്തീ​ന്‍ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വ​രാ​ജ്, മ​ഹാ​ത്മ ട്രോ​ഫി​ക​ളു​ടെ വി​ത​ര​ണം ഉ​ണ്ടാ​കും. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ.​എം.​കെ. മു​നീ​ര്‍, എം​എ​ല്‍​എ​മാ​രാ​യ കെ.​സി. ജോ​സ​ഫ്, സി.​കെ. ശ​ശീ​ന്ദ്ര​ന്‍, ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍, ഒ.​ആ​ര്‍. കേ​ളു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. പ്ര​തി​നി​ധി സ​മ്മേ​ള​നം രാ​വി​ലെ 9.30നു ​തു​ട​ങ്ങും.