മാ​ന​ന്ത​വാ​ടി രൂ​പ​ത പ്രോ ​ലൈ​ഫ് സ​മി​തി ധ​ര്‍​ണ ന​ട​ത്തി
Wednesday, February 19, 2020 12:50 AM IST
ക​ല്‍​പ്പ​റ്റ:​ഭ്രൂ​ണ​ഹ​ത്യാ​നി​യ​മം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ന​ന്ത​വാ​ടി രൂ​പ​ത പ്രോ ​ലൈ​ഫ് സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പ്രാ​ര്‍​ത്ഥ​ന​യും ധ​ര്‍​ണ​യും ന​ട​ത്തി. മാ​ന​ന്ത​വാ​ടി രൂ​പ​ത ഫാ​മി​ലി അ​പ്പ​സ്‌​തോ​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​ഷി മ​ഞ്ഞ​ക്കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​നി​ക്കാ​നും ജീ​വി​ക്കാ​നു​മു​ള്ള അ​വ​കാ​ശം എ​ല്ലാ​വ​ര്‍​ക്കു​മു​ണ്ടെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കു​ട്ടി​ക​ളെ ജ​നി​പ്പി​ക്കു​ക​യും വ​ള​ര്‍​ത്തു​ക​യും ചെ​യ്യു​ക​യെ​ന്ന​തു മാ​താ​പി​താ​ക്ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​വും ക​ട​മ​യു​മാ​ണ്.​അ​തി​നെ നി​യ​മം​മൂ​ലം നി​യ​ന്ത്രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തു ബ​ഹു​സ്വ​ര​ത നി​ല​നി​ര്‍​ത്തു​ന്നു​വെ​ന്നു അ​വ​കാ​ശ​പ്പെ​ടു​ന്ന ഭാ​ര​ത​ത്തി​ന്റെ സം​സ്‌​കാ​ര​ത്തി​ന് ചേ​ര്‍​ന്ന​ത​ല്ല. ജീ​വ​നെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ശു​ശ്രൂ​ഷ ചെ​യ്യു​ന്ന​തി​നും വി​ളി​ക്ക​പ്പെ​ട്ട​വ​രാ​ണ് ഓ​രോ​രു​ത്ത​രും. ജീ​വ​സം​സ്‌​കാ​ര​ത്തി​ന്റെ സ്ഥാ​ന​ത്ത് മ​ര​ണ​സം​സ്‌​കാ​ര​ത്തെ പ്ര​തി​ഷ്ഠി​ക്കാ​നു​ള്ള ശ്ര​മ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു​നി​ന്ന് പോ​രാ​ട​ണ​മെ​ന്നും ഫാ.​ജോ​ഷി പ​റ​ഞ്ഞു.
സ​മി​തി രൂ​പ​ത പ്ര​സി​ഡ​ന്റ് അ​ഡ്വ.​ജോ​സ് കു​റു​മ്പാ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ ​ലൈ​ഫ് മ​ല​ബാ​ര്‍ മേ​ഖ​ല പ്ര​സി​ഡ​ന്റ് സാ​ലു ഏ​ബ്ര​ഹാം മേ​ച്ചേ​രി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യാ​ണ് രാ​ജ്യ​ത്തി​ന്റെ സ​മ്പ​ത്തെ​ന്നും കു​ട്ടി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ഭാ​വി​യി​ല്‍ രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക​ത്ത​ക​ര്‍​ച്ച​യി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ല്‍​പ്പ​റ്റ ഫൊ​റോ​ന വി​കാ​രി ഫാ.​സോ​ണി വ​ട​യാ​പ​റ​മ്പി​ല്‍,ഫാ.​ജോ​ജോ കു​ട​ക്ക​ച്ചി​റ, ഫാ.​തോ​മ​സ് തൈ​ക്കു​ന്നും​പു​റം,ഫാ.​തോ​മ​സ് ച​മ​ത, ഫാ.​തോ​മ​സ് ജോ​സ​ഫ് തേ​ര​കം, ഫാ.​ഷി​ജു ഐ​ക്ക​ര​ക്കാ​ട്ട്, ഫാ.​ജി​ബി​ന്‍, ര​ഞ്ജി​ത്ത് മു​തു​പ്ലാ​ക്ക​ല്‍, ഗ്രേ​സി ചി​റ്റി​നാ​പ്പ​ള​ളി, ജി​ന്‍​സി, ജെ​സി കു​പ്പ​യി​ല്‍, വി​ജി ജോ​ര്‍​ജ്, മേ​രി ടീ​ച്ച​ര്‍, കെ.​കെ. ജേ​ക്ക​ബ്, ടെ​സി​ന്‍ വ​യ​ലി​ല്‍, കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്റ് ബി​ബി​ന്‍ ച​മ്പ​ക്ക​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം മാ​ന​ന്ത​വാ​ടി രൂ​പ​ത മു​ഖ്യ പി​ആ​ര്‍​ഒ ഫാ.​ജോ​സ് കൊ​ച്ച​റ​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​അ​ഡ്വ.​ജോ​സ് കു​റു​മ്പാ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പോ​ള്‍ ക​രി​മ്പ​നാ​ക്കു​ഴി സ്വാ​ഗ​ത​വും ഡി​ന്‍റോ ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.