ല​ക്ഷ​ങ്ങ​ള്‍ ധൂ​ര്‍​ത്ത​ടി​ച്ചു​ള്ള പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷം ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി: പി.​കെ. അ​നി​ല്‍​കു​മാ​ര്‍
Wednesday, February 19, 2020 12:50 AM IST
ക​ല്‍​പ്പ​റ്റ: ജി​ല്ല​യി​ലെ പു​ത്തു​മ​ല പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സം എ​ങ്ങു​മെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ല്‍ ന​ട​ത്തു​ന്ന പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷം ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​കെ. അ​നി​ല്‍​കു​മാ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ പു​ത്തു​മ​ല​യി​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് സ്ഥ​ലം ന​ല്‍​കാ​ന്‍ സ​ന്ന​ദ്ധ​മാ​യി​ട്ടും അ​തി​ന് മൂ​ന്ന് ക്യാ​ബി​ന​റ്റ് യോ​ഗം ന​ട​ന്നി​ട്ടും അം​ഗീ​കാ​രം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. വ​യ​നാ​ട്ടി​ലെ ഒ​രു ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ല്‍ ഈ ​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തി​ലെ​യും ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക്കെ​ത്തു​ന്ന​വ​ര്‍​ക്കു​ള്ള താ​മ​സ​മ​ട​ക്കം ഒ​രു​ക്കി​യി​ട്ടു​ള്ള​ത് ആ​ഡം​ബ​ര ഹോ​ട്ട​ലി​ലാ​ണ്. ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് എ​തി​ര​ല്ല. എ​ന്നാ​ല്‍ പ്ര​ള​യ​ബാ​ധി​ത​ര്‍ താ​മ​സി​ക്കു​ന്ന വീ​ടു​ക​ള്‍​ക്ക് വാ​ട​ക കൊ​ടു​ക്കാ​ന്‍ പോ​ലും പ​ണ​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​മ്പോ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പ​ണം ധൂ​ര്‍​ത്ത​ടി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.
മ​റ്റ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മ്പോ​ള്‍ ക​ല്‍​പ്പ​റ്റ​യി​ല്‍ പ​ദ്ധ​തി​ക​ളെ​ല്ലാം മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.