ജൈ​വ​ജീ​വ​നം പ​ദ്ധ​തി നി​ര്‍​വഹ​ണ​ത്തി​ലെ ക്ര​മ​ക്കേ​ട്: കൃ​ഷി ഓ​ഫീ​സ​ര്‍​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​നു ഉ​ത്ത​ര​വ്
Wednesday, February 19, 2020 12:50 AM IST
ക​ല്‍​പ്പ​റ്റ:​ജൈ​വ​ജീ​വ​നം പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ല്‍ ക്ര​മ​ക്കേ​ടു ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​നു വി​ധേ​യ​യാ​യ കൃ​ഷി ഓ​ഫീ​സ​ര്‍​ക്കെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഔ​പ​ചാ​രി​ക അ​ന്വേ​ഷ​ണ​ത്തി​നു സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി.
മു​ട്ടി​ല്‍ കൃ​ഷി ഓ​ഫീ​സ​റാ​യി​രു​ന്ന ടി.​എ​സ്. സു​മി​ന​യ്‌​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ലാ​ണ് ഔ​പ​ചാ​രി​ക അ​ന്വേ​ഷ​ണ​ത്തി​നു കൃ​ഷി ജോ​യി​ന്റ് ഡ​യ​റ​ക്ട​ര്‍(​പ്ലാ​ന്‍ പ്രൊ​ട്ട​ക്ഷ​ന്‍) എ.​ആ​ര്‍. രാ​ജ​ശ്രീ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി ഉ​ത്ത​ര​വാ​യ​ത്. മു​ട്ടി​ല്‍ വി​ല്ലേ​ജി​ലെ ദ​യാ​ന​ന്ദ​കു​മാ​രി​യി​ല്‍​നി​ന്നു പാ​ട്ട​ത്തി​നെ​ടു​ത്ത 2.342 ഹെ​ക്ട​റി​ല്‍ വ​യ​നാ​ട് അ​ഗ്രി ഹോ​ര്‍​ട്ടി ക​ള്‍​ച്ച​റ​ല്‍ സൊ​സൈ​റ്റി ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​രോ​പ​ണം. പ​ച്ച​ക്ക​റി​കൃ​ഷി സ​ര്‍​ക്കാ​രി​ന്റെ ജൈ​വ​ജീ​വ​നം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 7.05 ല​ക്ഷം രൂ​പ മു​ട്ടി​ല്‍ കൃ​ഷി​ഭ​വ​ന്‍ ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സൊ​സൈ​റ്റി കൈ​പ്പ​റ്റി​യി​രു​ന്നു.
എ​ന്നാ​ല്‍ പി​ന്നീ​ട് പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചു. ഇ​തു​മൂ​ലം സ​ര്‍​ക്കാ​രി​നു ന​ഷ്ടം സം​ഭ​വി​ച്ച​താ​യി സം​സ്ഥാ​ന ഇ​ന്‍റലിജന്‍റ്സ് ബ്യൂ​റോ ഡ​യ​റ​ക്ട​ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 7.05 ല​ക്ഷം രൂ​പ അ​ഗ്രി ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ സൊ​സൈ​റ്റി​ക്കു സ​ബ്‌​സി​ഡി​യാ​യി ന​ല്‍​കു​ന്ന​തി​നു കൃ​ഷി ഓ​ഫീ​സ​റും കൃ​ഷി​ഭ​വ​നി​ലെ മ​റ്റു ജീ​വ​ന​ക്കാ​രും 20 ശ​ത​മാ​നം പാ​രി​തോ​ഷി​കം വാ​ങ്ങി​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷി ഡ​യ​റ​ക്ട​റേ​റ്റി​ലെ സ്‌​പെ​ഷ​ല്‍ വി​ജി​ല​ന്‍​സ് സെ​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കൃ​ഷി ഓ​ഫീ​സ​റു​ടെ​യും സൊ​സൈ​റ്റി ക​ണ്‍​വീ​ന​ര്‍ എം.​ടി. മ​നോ​ജ്കു​മാ​റി​ന്റെ​യും നി​രു​ത്ത​ര​വാ​ദം​മൂ​ലം ജൈ​വ​ജീ​വ​നം പ​ദ്ധ​തി ല​ക്ഷ്യം​കാ​ണ്ടി​ല്ലെ​ന്നും സ​ര്‍​ക്കാ​രി​നു ന​ഷ്ടം സം​ഭ​വി​ച്ച​താ​യും ക​ണ്ടെ​ത്തി. ഇ​തേ​ത്തു​ട​ര്‍​ന്നു ന​ല്‍​കി​യ കു​റ്റാ​രോ​പ​ണ പ​ത്രി​ക​യി​ക്കു കൃ​ഷി ഓ​ഫീ​സ​ര്‍ സ​മ​ര്‍​പ്പി​ച്ച പ്ര​തി​വാ​ദ പ​ത്രി​ക​യി​ല്‍ ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ത​ള്ളി.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഔ​പ​ചാ​രി​ക അ​ന്വേ​ഷ​ണം.​റി​പ്പോ​ര്‍​ട്ട് ര​ണ്ടു മാ​സ​ത്തി​ന​കം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.