ലൈ​സ​ന്‍​സ് പു​തു​ക്കി ന​ല്‍​കു​ന്നി​ല്ല; 25ന് ​വ​യ​നാ​ട്ടി​ല്‍ ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചി​ടും
Wednesday, February 19, 2020 12:48 AM IST
ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ 25ന് ​ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചി​ട്ട് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ഓ​ഫീ​സി​ലേ​ക്ക് ഭ​ക്ഷ്യ​വി​ത​ര​ണ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ മാ​ര്‍​ച്ച് ന​ട​ത്തും. കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്‌​റ്റോ​റ​ന്റ് അ​സോ​സി​യേ​ഷ​ന്‍, വ​യ​നാ​ട് ടൂ​റി​സം അ​സോ​സി​യേ​ഷ​ന്‍, കേ​ര​ള കാ​റ്റ​റിം​ഗ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് 25 ന് ​വ​യ​നാ​ട് ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളും അ​ട​ച്ചി​ടു​ന്ന​ത്. ഹോ​ട്ട​ല്‍ മേ​ഖ​ല നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു. ഇ​തു​മൂ​ലം ഹോ​ട്ട​ല്‍ മേ​ഖ​ല പ​ല വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. പ​തി​നാ​യി​ര​ങ്ങ​ള്‍ ഉ​പ​ജീ​വ​ന​ത്തി​നാ​യി സ്വ​യം തൊ​ഴി​ല്‍ ക​ണ്ടെ​ത്തി ന​ട​ത്തു​ന്ന ഈ ​മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന ന​യ​ങ്ങ​ളാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്.
നി​സാ​ര കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ പൊ​ലൂ​ഷ​ന്‍ ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് അ​നു​മ​തി​പ​ത്രം നി​ഷേ​ധി​ക്കു​ക​യാ​ണ് . മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്റെ രേ​ഖ​ക​ളി​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ലൈ​സ​ന്‍​സ് പു​തു​ക്കി ന​ല്‍​കാ​തി​രി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ല്‍ മാ​ത്ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ ഹോ​ട്ട​ലു​ട​മ​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന ന​യം തു​ട​രു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
ര​ണ്ടു പ്ര​ള​യ​ങ്ങ​ള്‍ ത​ക​ര്‍​ത്ത വ​യ​നാ​ട്ടി​ല്‍ ഉ​പ​ജീ​വ​ന​ത്തി​നു​വേ​ണ്ടി ജ​ന​ങ്ങ​ള്‍ നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ള്‍ ഇ​പ്പോ​ള്‍ ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ളും ടൂ​റി​സം മേ​ഖ​ല​യും ഹോ​ട്ട​ല്‍ വ്യാ​പാ​ര​ത്തെ​യും ത​ക​ര്‍​ക്കു​ന്ന നി​ല​പാ​ടു​ക​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. 9.30 ന് ​സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​നി​ന്നും മാ​ര്‍​ച്ച് ആ​രം​ഭി​ക്കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്‌​റ്റോ​റ​ന്റ് അ​സോ​സി​യേ​ഷ​ന്‍ വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്റ് സാ​ജ​ന്‍ പൊ​രു​ന്നി​ക്ക​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, വ​യ​നാ​ട് ടൂ​റി​സം അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്റ് അ​നീ​ഷ് ബി. ​നാ​യ​ര്‍, ജ​റ​ല്‍ സെ​ക്ര​ട്ട​റി അ​ലി ബ്രാ​ന്‍, കേ​ര​ള കാ​റ്റ​റിം​ഗ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് ച​ന്ദ്ര​ന്‍, സെ​ക്ര​ട്ട​റി കെ.​സി. ജ​യ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.