തോ​ട്ടം ഉ​ട​മ​യു​ടെ പേ​രി​ല്‍ കേ​സെ​ടു​ത്തു
Wednesday, February 19, 2020 12:48 AM IST
ഗൂ​ഡ​ല്ലൂ​ര്‍: കോ​ത്ത​ഗി​രി ഉ​യി​ല​ട്ടി​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തേ​യി​ല തോ​ട്ട​ത്തി​ലെ ക​മ്പി വേ​ലി​യി​ല്‍ ക​ടു​വ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ തോ​ട്ടം ഉ​ട​മ ന​ഞ്ചു​ണ്ട​ന്റെ പേ​രി​ല്‍ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തു. അ​തേ​സ​മ​യം ക​ടു​വ​യെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ടു​വ കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത് ക​ണ്ട് വ​നം​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കാ​ലി​ന് പ​രി​ക്കേ​റ്റ ക​ടു​വ തേ​യി​ല കാ​ട്ടി​നു​ള്ളി​ല്‍ ത​ന്നെ ക​ഴി​യു​ക​യാ​ണ്. ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ ജ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ ഭ​യ​ക്കു​ക​യാ​ണ്. ഇ​തേ​ത്തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പ് ഈ ​മേ​ഖ​ല​യി​ല്‍ ര​ണ്ട് ക്യാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച് ക​ടു​വ​യു​ടെ നീ​ക്ക​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. എ​സി​എ​ഫ് ശ​ര​വ​ണ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘ​മാ​ണ് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. ഡി​എ​ഫ്ഒ ഗു​രു​സ്വാ​മി, ഡി​ആ​ര്‍​ഒ നി​ര്‍​മ​ല, ആ​ര്‍​ഡി​ഒ സു​രേ​ഷ് എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.