ബാ​ങ്കു​ക​ള്‍ വാ​യ്പ ന​ല്‍​കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന്
Tuesday, February 18, 2020 12:20 AM IST
പു​ല്‍​പ്പ​ള്ളി: കു​ടി​ശി​ക​യു​ടെ പേ​ര് പ​റ​ഞ്ഞ് ക​ര്‍​ഷ​ക​ര്‌ക്ക് ബാ​ങ്കു​കള്‌ ലോ​ണ്‍ നിഷേധിക്കുന്നതായി പ​രാ​തി. വ​ര​ള്‍​ച്ച​യും പ്ര​ള​യ​ക്കെ​ടു​തി​യും​മൂ​ലം വി​ള​ക​ള്‍ പൂ​ര്‍​ണ​മാ​യും ന​ശി​ച്ച​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ ക​ര്‍​ഷ​ക​ര്‍ പു​ന​ര്‍ കൃ​ഷി ചെ​യ്യാനും വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും മ​ക്ക​ളു​ടെ വി​ദ്യ​ഭ്യാ​സ​ത്തി​നും ചി​കി​ത്സ​യ്ക്കും മ​റ്റു​മാ​യി ബാ​ങ്കു​ക​ളി​ല്‍ ഭൂ​മി ഈ​ട് വ​ച്ച് വാ​യ്പ​യ്ക്ക് എ​ത്തു​മ്പോ​ഴാ​ണ് ബാ​ങ്കു​ക​ളു​ടെ ഈ ​നി​ല​പാ​ട്.
ദേ​ശാ​സാ​ത്കൃ​ത ബാ​ങ്ക് ഉ​ള്‍​പ്പെ​ടെ വാ​യ്പ​ക​ള്‍ ന​ല്‍​കാ​ന്‍ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ അ​മി​ത പ​ലി​ശ​ഈടാക്കുന്ന പു​ത്ത​ന്‍ ബാ​ങ്കു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. പു​ല്‍​പ്പ​ള്ളി മേ​ഖ​ല​യി​ല്‍ കാ​ര്‍​ഷി​ക വാ​യ്പ ന​ല്‍​കി​യാ​ല്‍ ക​ര്‍​ഷ​ക​ര്‍ തി​രി​ച്ച് അ​ട​യ്ക്കു​ന്നി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് വാ​യ്പ നി​ര​സി​ക്കു​ന്ന​ത്. സ്വ​ന്തം ഭൂ​മി​യു​ള്ള ക​ര്‍​ഷ​ക​ര്‍​ക്ക് കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍ ന​ല്‍​ക​ണ​മെ​ന്ന് നി​യ​മം നി​ല​നി​ല്‍​ക്കു​മ്പോ​ഴാ​ണ് ക​ര്‍​ഷ​ക​രെ ബാ​ങ്കുകള്‌‍ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍ ഒ​രേ​ക്ക​റി​ന് ഒ​രു ല​ക്ഷം രൂ​പ വ​രെ പ​ലി​ശ​ര​ഹി​ത വാ​യ്പ​യാ​യി ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശ​മു​ള്ള​പ്പോ​ഴാ​ണ് ബാ​ങ്കു​ക​ളുടെ ഈ നടപടി. ബാ​ങ്കു​ക​ളു​ടെ ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍.