നീ​ല​ഗി​രി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നു ഒ​രു​ക്കങ്ങള്‌ പുരോഗമിക്കുന്നു
Monday, February 17, 2020 12:40 AM IST
ഗൂ​ഡ​ല്ലൂ​ര്‍: നീ​ല​ഗി​രി​യി​ല്‍ മു​നി​സി​പ്പ​ല്‍, ടൗ​ണ്‍ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു ഒ​രു​ക്കം പു​രോ​ഗ​തി​യി​ലാ​ണെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ ജെ. ​ഇ​ന്ന​സ​ന്റ് ദി​വ്യ അ​റി​യി​ച്ചു. ഊ​ട്ടി, കു​ന്നൂ​ര്‍, ഗൂ​ഡ​ല്ലൂ​ര്‍, നെ​ല്ലി​യാ​ളം ന​ഗ​ര​സ​ഭ​ക​ളി​ലും കോ​ത്ത​ഗി​രി, ന​ടു​വ​ട്ടം, അ​തി​ക​ര​ട്ടി, ബി​ക്ക​ട്ടി, കേ​ത്തി, സോ​ളൂ​ര്‍, ഓ​വാ​ലി, ദേ​വ​ര്‍​ഷോ​ല, കു​ന്താ, ജ​ഗ​ദ​ള, ഉ​ളി​ക്ക​ല്‍ ടൗ​ണ്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നു ഒ​രു​ക്കം. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കും പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​നി​ലേ​ക്കും ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ഡി​സം​ബ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നി​രു​ന്നു. ജി​ല്ല​യി​ല്‍ ആ​കെ 284 സീ​റ്റു​ക​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നു​ള്ള​ത്. 1,077 പേ​ര്‍ പു​തു​താ​യി വോ​ട്ട​ര്‍​പ്പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.