പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു​ത​ക​ര്‍​ത്ത യു​വാ​ക്ക​ള്‍ റി​മാ​ന്‍​ഡി​ല്‍
Monday, February 17, 2020 12:40 AM IST
കേ​ണി​ച്ചി​റ: ക​ഞ്ചാ​വ്-​മ​ദ്യ ല​ഹ​രി​യി​ല്‍ പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു ത​ക​ര്‍​ത്ത യു​വാ​ക്ക​ള്‍ റി​മാ​ന്‍​ഡി​ല്‍. പൂ​താ​ടി മു​ണ്ട​യ്ക്ക​ല്‍ നി​ഖി​ല്‍(29), തെ​ക്കേ​കു​ണ്ടി​ല്‍ നി​ധി​ന്‍(26) എ​ന്നി​വ​രെ​യാ​ണ് ബ​ത്തേ​രി കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച പ​ക​ല്‍ ന​ട​വ​യ​ല്‍ ആ​ലും​മൂ​ല​യ്ക്കു സ​മീ​പം കേ​ബി​ള്‍ ടി​വി ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്ന ന​ട​വ​യ​ല്‍ കേ​ബി​ള്‍ വി​ഷ​ന്‍ ജീ​വ​ന​ക്കാ​രാ​യ അ​നീ​ഷ് ഡേ​വി​ഡ്(38), ജ​യ്‌​സ​ണ്‍(42), എം. ​ബി​ജു(44) എ​ന്നി​വ​രെ നി​ഖി​ലും നി​ധി​നും ആ​ക്ര​മി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ കേ​ബി​ള്‍ വി​ഷ​ന്‍ ജീ​വ​ന​ക്കാ​ര്‍ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശ​ിപിച്ചു. പോ​ലീ​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ള്‍ വാ​ഹ​ന​ത്തി​ന്‍റെ മു​ന്നി​ലെ​യും വ​ശ​ത്തെ​യും ചി​ല്ല് ത​ക​ര്‍​ത്ത​ത്.