മ​ഹി​ള കോ​ണ്‍​ഗ്ര​സ് അ​ടു​പ്പു​കൂ​ട്ട​ല്‍ സ​മ​രം ന​ട​ത്തി
Monday, February 17, 2020 12:40 AM IST
ക​ല്‍​പ്പ​റ്റ:​ കു​ടും​ബ ബ​ജ​റ്റി​ന്റെ താ​ളം തെ​റ്റി​ക്കു​ന്ന​വി​ധ​ത്തി​ല്‍ പാ​ച​ക​വാ​ത​ക​വി​ല വ​ര്‍​ധി​പ്പി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു മ​ഹി​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ട്ട​മ്മ​മാ​ര്‍ വി​റ​കു​മാ​യി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ലെ​ത്തി അ​ടു​പ്പു​കൂ​ട്ട​ല്‍ സ​മ​രം ന​ട​ത്തി.​കെ​പി​സി​സി മെം​ബ​ര്‍ എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ള്‍​ക്ക് പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധ​ന ഇ​രു​ട്ട​ടി​യാ​യെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.​മ​ഹി​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്റ് ചി​ന്ന​മ്മ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശോ​ഭ​ന​കു​മാ​രി, ജി. ​വി​ജ​യ​മ്മ, ര​മ ഹ​രി​ഹ​ര​ന്‍, ചി​ന്ന​മ്മ ജോ​സ​ഫ്, ലി​ല്ലി കു​ര്യ​ന്‍, ബീ​ന ജോ​സ്, ജ​യ മു​ര​ളി, കെ. ​മി​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു