പൗ​ര​ത്വ ഭേ​ദ​ഗ​തി​നി​യ​മം ഏ​തെ​ങ്കി​ലും മ​ത​വി​ഭാ​ഗ​ത്തെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മ​ല്ല: ഫാ. ​തോ​മ​സ് ജോ​സ​ഫ് തേ​ര​കം
Monday, February 17, 2020 12:40 AM IST
വെ​ള്ള​മു​ണ്ട: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലും മ​ത​വി​ഭാ​ഗ​ത്തെ മാ​ത്രം ബാ​ധി​ക്കു​ന്ന​വി​ഷ​യ​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച​വ​ര്‍​ക്ക് പ​ശ്ചാ​ത്ത​പി​ക്കേ​ണ്ടി വ​രു​മെ​ന്ന് നീ​തി​വേ​ദി പ്ര​സി​ഡ​ന്റ് ഫാ. ​തോ​മ​സ് ജോ​സ​ഫ് തേ​ര​കം. മാ​ന​ന്ത​വാ​ടി​യി​ല്‍ ഐ​എ​സ്എം, കെ​എ​ന്‍​എം മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തി​ന്റെ മ​തേ​ത​ര​ത്വ​വും ഭ​ര​ണ​ഘ​ട​ന​യും അ​പ​ക​ട​ത്തി​ലാ​വു​മ്പോ​ള്‍ അ​ത് ത​ങ്ങ​ളെ ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ലെ​ന്ന മൂ​ഢ​ധാ​ര​ണ യ​ഥാ​ര്‍​ഥ​പൗ​ര​ന് ചേ​ര്‍​ന്ന​ത​ല്ലെ​ന്നും ജ​നാ​ധി​പ​ത്യ​രീ​തി​യി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉ​യ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ബൈ​ര്‍ പീ​ടി​യേ​ക്ക​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​എ​ന്‍​എം പ്ര​സി​ഡ​ന്റ് അ​മ്മ​ദ് വെ​ള്ള​മു​ണ്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് നി​ഷാ​ന്ത്, എ. ​ജാ​ഫ​ര്‍, ഫാ​സി​ല്‍ കൂ​ട്ട​മം​ഗ​ലം, മ​മ്മൂ​ട്ടി​മു​സ്്‌​ല്യാ​ര്‍, ബ​ദ​റു​ദ്ദീ​ന്‍, ഷ​മീ​ര്‍ നി​ഷാ​ന്ത്, ഫ​സ​ലു റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.