പ്ര​വ​ര്‍​ത്ത​ന മി​ക​വി​നു അം​ഗീ​കാ​രം: മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​നു സ്വ​രാ​ജ് ട്രോ​ഫി
Monday, February 17, 2020 12:38 AM IST
ക​ല്‍​പ്പ​റ്റ:​ജി​ല്ല​യി​ലെ മി​ക​ച്ച ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ സ്വ​രാ​ജ് ട്രോ​ഫി മൂ​പ്പൈ​നാ​ടി​നു ല​ഭി​ച്ചു. 2018-19ലെ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്തി​നെ അ​വാ​ര്‍​ഡി​നു അ​ര്‍​ഹ​മാ​ക്കി​യ​ത്. 2000 ഓ​ക്‌​ടോ​ബ​റി​ലാ​ണ് പ​ഞ്ചാ​യ​ത്ത് നി​ല​വി​ല്‍​വ​ന്ന​ത്. നി​ര്‍​മ​ല്‍ പു​ര​സ്‌​കാ​രം, ആ​രോ​ഗ്യ കേ​ര​ള പു​ര​സ്‌​കാ​രം, ആ​യു​ഷ് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം, ജൈ​വ​വൈ​വി​ധ്യ അ​വാ​ര്‍​ഡ്, ജൈ​വ കാ​ര്‍​ഷി​ക അ​വാ​ര്‍​ഡ്, കു​ടും​ബ​ശ്രീ അ​വാ​ര്‍​ഡ് എ​ന്നി​വ ല​ഭി​ച്ച മൂ​പ്പൈ​നാ​ടി​ന് ര​ണ്ടാം ത​വ​ണ​യാ​ണ് സ്വ​രാ​ജ് ട്രോ​ഫി ല​ഭി​ക്കു​ന്ന​ത്.
2018-19ല്‍ ​പ​ദ്ധ​തി​ക​ള്‍ 100 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നും വ​സ്തു നി​കു​തി പൂ​ര്‍​ണ​മാ​യും പി​രി​ക്കാ​നും വാ​ര്‍​ഷി​ക ധ​ന​പ​ത്രി​ക കൃ​ത്യ​മാ​യി ന​ല്‍​കു​ന്ന​തി​നും പ​ഞ്ചാ​യ​ത്തി​നു ക​ഴി​ഞ്ഞു. ഉ​ത്പാ​ദ​ന, സേ​വ​ന, അ​ടി​സ്ഥാ​ന മേ​ഖ​ല​ക​ളി​ല്‍ മാ​തൃ​കാ​പ​ര​മാ​യ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കി​യ​ത്. ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ആ​ദി​വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ ന​ട​പ്പി​ലാ​ക്കി​യ ഭ​ക്ഷ്യ​വി​ള കൃ​ഷി ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ​ത്തി​നു സ​ഹാ​യ​ക​മാ​യി.
മൃ​ഗ​സം​ര​ക്ഷ മേ​ഖ​ല​യി​ല്‍ പ​ശു വ​ള​ര്‍​ത്ത​ല്‍, ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി​യു​മാ​യി യോ​ജി​ച്ച് പോ​ത്തു​കു​ട്ടി പ​രി​പാ​ല​നം, കു​ടും​ബ​ശ്രീ​യു​മാ​യി സ​ഹ​ക​രി​ച്ചു മു​ട്ട​ക്കോ​ഴി ഫാം ​എ​ന്നി​വ മി​ക​ച്ച രീ​തി​യി​ല്‍ ന​ട​പ്പി​ലാ​ക്കി.
ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, സ​മൂ​ഹി​ക​ക്ഷേ​മ, സ്ത്രീ ​ശ​ക്തീ​ക​ര​ണ രം​ഗ​ങ്ങ​ളി​ലും നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി.
കു​ടും​ബ​ശ്രീ​യും പ​ഞ്ചാ​യ​ത്തും യോ​ജി​ച്ച് നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ജെ​ന്‍​ഡ​ര്‍ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത് മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്താ​ണ്. അ​ടി​സ്ഥാ​ന വി​ക​സ​ന മേ​ഖ​ല​യി​ല്‍ ഓ​രോ സാ​മ്പ​ത്തി​ക വ​ര്‍​ഷ​വും 40 കി​ലോ​മീ​റ്റ​ര്‍ ഗ്രാ​മീ​ണ​റോ​ഡു​ക​ള്‍ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​നും മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും 30 മീ​റ്റ​റി​നു​ള്ളി​ല്‍ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നും സാ​ധി​ച്ചു.