വേ​റി​ട്ട കാ​ഴ്ച​ക​ളൊ​രു​ക്കി പ്ര​ത്യേ​ക എ​ക്‌​സി​ബി​ഷ​ന്‍
Monday, February 17, 2020 12:38 AM IST
ക​ല്‍​പ്പ​റ്റ: സം​സ്ഥാ​ന​ത​ല പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി എ​സ്‌​കെ​എം​ജെ സ്‌​കൂ​ള്‍ മൈ​താ​നി​യി​ല്‍ ന​ട​ക്കു​ന്ന പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ വേ​റി​ട്ട വി​ഭ​വ​ങ്ങ​ളേ​റെ. അ​റി​വും അ​നു​ഭ​വ​വും രു​ചി​യും പ​ക​രു​ന്ന കാ​ഴ്ച​ക​ളും ഉ​ല്‍​പ​ന്ന​ങ്ങ​ളു​മാ​ണ് മേ​ള​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള തി​ര​ഞ്ഞെ​ടു​ത്ത പ​ഞ്ചാ​യ​ത്തു​ക​ളും കു​ടും​ബ​ശ്രീ​യും സ്വ​കാ​ര്യ സം​രം​ഭ​ക​രു​മാ​ണ് പ്ര​ദ​ര്‍​ശ​ന പ​ന്ത​ലി​ല്‍ 54 സ്റ്റാ​ളു​ക​ള്‍ ഒ​രു​ക്കി​യ​ത്. പ്ലാ​സ്റ്റി​ക് നി​രോ​ധ​നം നി​ല​വി​ല്‍ വ​ന്ന​തോ​ടെ ബ​ദ​ലാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​വി​ധ ഇ​നം പ്ര​കൃ​തി​സൗ​ഹൃ​ദ ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യും എ​ക്‌​സി​ബി​ഷ​നി​ലു​ണ്ട്. തൃ​ക്കൈ​പ്പ​റ്റ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഉ​റ​വ് വൈ​വി​ധ്യ​മാ​ര്‍​ന്ന മു​ള ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്നു. വ​യ​നാ​ട്ടി​ലെ ഗോ​ത്ര സ​മു​ദാ​യ​ങ്ങ​ളു​ടെ സം​സ്‌​ക്കാ​ര​വും അ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ളും ചി​ത്ര​ങ്ങ​ളി​ലൂ​ടേ​യും വി​ഡി​യോ​യി​ലൂ​ടേ​യും വി​വ​രി​ക്കു​ന്ന പ്ര​ത്യേ​ക പ്ര​ദ​ര്‍​ശ​ന​വം എ​ക്‌​സി​ബി​ഷ​ന്റെ സ​വി​ശേ​ഷ​ത​യാ​ണ്. വി​നോ​ദ് വെ​ള്ള​മു​ണ്ട​യാ​ണ് ഈ ​ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം ഒ​രു​ക്കു​ന്ന​ത്. പ്ര​കൃ​തി​ദ​ത്ത​മാ​യ ഉ​റ​വി​ട മാ​ലി​ന്യ സം​സ്‌​ക്ക​ര​ണ രീ​തി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സ്റ്റാ​ളും ഉ​ണ്ട്. ക​ളി​മ​ണ്ണി​ല്‍ നി​ര്‍​മി​ച്ച ജൈ​വ സം​സ്‌​ക​ര​ണ ഭ​ര​ണി​ക​ളാ​ണ് ഇ​തി​ന്റെ സ​വി​ശേ​ഷ​ത. കൂ​ടാ​തെ വ​യ​നാ​ട​ന്റെ ത​ന​ത് രു​ചി​ക​ളും ഗോ​ത്ര വി​ഭ​വ​ങ്ങ​ളും വി​ള​മ്പു​ന്ന ഭ​ക്ഷ്യ​മേ​ള​യും എ​ക്‌​സി​ബി​ഷ​നി​ലു​ണ്ട്.