സം​സ്ഥാ​ന​ത​ല പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷ​ം: കൽപ്പറ്റയിൽ പ്രദർശനം ഇ​ന്ന് തു​ട​ങ്ങും
Monday, February 17, 2020 12:38 AM IST
ക​ല്‍​പ്പ​റ്റ: മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഇ​ന്നു തു​ട​ങ്ങും. ക​ല്‍​പ്പ​റ്റ​യി​ലും വൈ​ത്തി​രി​യി​ലു​മാ​യാ​ണ് വി​വി​ധ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ഒ​രു​ക്കി​യ എ​ക്‌​സി​ബി​ഷ​ന്‍ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10ന് ​ക​ല്‍​പ്പ​റ്റ എ​സ്‌​കെ​എം​ജെ സ്‌​കൂ​ള്‍ മൈ​താ​നി​യി​ല്‍ സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​ത്തി​രി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി. ​ഉ​ഷാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ബി. ന​സീ​മ, ക​ല്‍​പ്പ​റ്റ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സ​നി​ത ജ​ഗ​തീ​ഷ്, എ​ക്‌​സി​ബി​ഷ​ന്‍ സ​ബ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ പി. ​ഭ​ര​ത​ന്‍, ക​ണ്‍​വീ​ന​ര്‍ ബോ​ബ​ന്‍ ചാ​ക്കോ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ഇ​തോ​ടൊ​പ്പം വൈ​ത്തി​രി വി​ല്ലേ​ജി​ല്‍ 10.30 ന് ​സം​സ്ഥാ​ന ത​ല ക്വി​സ് മ​ത്സ​ര​ത്തി​ന്റെ ഫൈ​ന​ലും ന​ട​ക്കും. ന​വ​കേ​ര​ള നി​ര്‍​മി​തി​യും സ്ത്രീ ​മു​ന്നേ​റ്റ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍
ഉ​ച്ച​ക്ക് ര​ണ്ടി​ന് എ​സ്‌​കെ​എം​ജെ സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന സെ​മി​നാ​ര്‍ ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ ഡോ.​ടി.​എ​ന്‍. സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​ജി​പി​എ പ്ര​സി​ഡ​ന്റ് കെ. ​തു​ള​സി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ​ജി​പി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബീ​നാ വി​ജ​യ​ന്‍, സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് അം​ഗം ഡോ. ​മൃ​ദു​ല്‍ ഈ​പ്പ​ന്‍,്‍, മു​ന്‍ മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി, വ​യ​നാ​ട് ഡി​ഡി​പി പി.​എ​സ്. ടി​മ്പി​ള്‍ മാ​ഗി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.