ചൂ​ട്ട​ക്ക​ട​വ്-​എ​രു​മ​ത്തെ​രു​വ് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന്
Monday, February 17, 2020 12:38 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന ചൂ​ട്ട​ക്ക​ട​വ്-​എ​രു​മ​ത്തെ​രു​വ് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. വ​ര്‍​ഷ​ങ്ങ​ള്‍ മു​മ്പ് ടാ​ര്‍ ചെ​യ്ത റോ​ഡി​ല്‍ പി​ന്നീ​ട് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ല്‍ റോ​ഡ് പാ​ടേ ത​ക​ര്‍​ന്നു. മെ​റ്റ​ല്‍ റോ​ഡ​രി​കി​ല്‍ ചി​ത​റി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ കാ​ല്‍​ന​ട​യാ​ത്ര​യും ദു​ഷ്‌​ക​ര​മാ​യി. നാ​ല് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ത്യേ​ന കാ​ല്‍​ന​ട​യാ​യി ഇ​തി​ലൂ​ടെ​യാ​ണ് യാ​ത്ര​ചെ​യ്യു​ന്ന​ത്. മാ​ന​ന്ത​വാ​ടി ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത​ത​ട​സം അ​നു​ഭ​വ​പ്പെ​ടു​മ്പോ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ന്ന പ്ര​ധാ​ന പാ​ത​യു​മാ​ണി​ത്. റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ പി.​വി. ജോ​ര്‍​ജ് ആ​വ​ശ്യ​പ്പെ​ട്ടു.