തൊ​ണ്ടാ​ര്‍ പ​ദ്ധ​തി: ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ശ​ദീ​ക​ര​ണം ന​ട​ത്തി
Monday, February 17, 2020 12:38 AM IST
മാ​ന​ന്ത​വാ​ടി:​ക​ബ​നി​ത​ട​ത്തി​ല്‍ എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അ​യി​ല​മൂ​ല മൂ​ളി​ത്തോ​ടി​ല്‍ വി​ഭാ​വ​നം ചെ​യ്ത തൊ​ണ്ടാ​ര്‍ ജ​ല​സേ​ച​ന പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക അ​ക​റ്റു​ന്ന​തി​നു അ​ഞ്ചാം​പീ​ടി​ക മ​ദ്ര​സ ഹാ​ളി​ല്‍ ജ​ല​വി​ഭ​വ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു. പ​ദ്ധ​തി​യെ​ക്കു​റി​ച്ച് കാ​വേ​രി ഡി​വി​ഷ​ന്‍ എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ കെ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ വി​ശ​ദീ​ക​രി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സം​ശ​യ​ങ്ങ​ള്‍​ക്ക് ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​റു​പ​ടി ന​ല്‍​കി.​ആ​ശ​ങ്ക​ക​ള്‍ അ​ക​റ്റി മാ​ത്ര​മേ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​വൂ എ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. സ്ഥ​ല​പ​രി​ശോ​ധ​ന​യും ഫീ​ല്‍​ഡ് സ​ര്‍​വേ​യും ന​ട​ത്തു​ന്ന​തി​ല്‍ സ​ഹ​ക​ര​ണം വാ​ഗ്ദാ​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഉ​ഷ വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് ന​ജ്മു​ദ്ദീ​ന്‍ മൂ​ട​മ്പ​ത്ത്, വാ​ര്‍​ഡ് മെം​ബ​ര്‍ ബി​നു കു​ന്ന​ത്ത്, എ​ട​ക്കാ​ട​ന്‍ അ​ബ്ദു​ല്ല, അ​സി​സ്റ്റ​ന്റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​ബ്ദു​ല്‍ മു​നീ​ര്‍,അ​സി​സ്റ്റ​ന്റ് എ​ന്‍​ജി​നീ​യ​ര്‍ മു​ജീ​ബ് റ​ഹ്മാ​ന്‍, അ​ബ്ദു​ല്ല വ​ള​ളി​യാ​ട്, ഷം​സു, ര​വി, ര​ഞ്ജി​ത്ത്, ഉ​സ്മാ​ന്‍ സ​ഖാ​ഫി, അ​ബു, അ​ബ്ദു​ല്‍ ക​രീം, ലി​നു കൊ​ള​ക്കാ​ട്ടു​കു​ടി, ബാ​ല​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.