പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്കെ​തി​രാ​യ ഗ​വേ​ഷ​ണം: രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ ശ്ര​ദ്ധേ​യ​നാ​യി അ​നൂ​പ്കു​മാ​ര്‍
Monday, February 17, 2020 12:38 AM IST
മാ​ന​ന്ത​വാ​ടി:​പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്കെ​തി​രാ​യ ഗ​വേ​ഷ​ണ​ത്തി​ല്‍ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ ശ്ര​ദ്ധേ​യ​നാ​യി തി​രു​നെ​ല്ലി പോ​ത്തു​മൂ​ല സ്വ​ദേ​ശി അ​നൂ​പ്കു​മാ​ര്‍. ജൈ​വ​വൈ​വി​ധ്യ​ത്തി​ന് പ​രി​ക്കേ​ല്‍​പ്പി​ക്കാ​തെ കൊ​തു​കു​ക​ളെ എ​ളു​പ്പ​ത്തി​ല്‍ ന​ശി​പ്പി​ക്കാ​നു​ള്ള വി​ദ്യ വി​ക​സി​പ്പി​ച്ച​താ​ണ് അ​നൂ​പ്കു​മാ​റി​നെ ശ്ര​ദ്ധേ​യ​നാ​ക്കി​യ​ത്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലു​ള്ള​തി​ല്‍ മൂ​ന്നു​ത​രം ചെ​ടി​ക​ളി​ല്‍​നി​ന്നു വേ​ര്‍​തി​രി​ച്ച രാ​സ​ഘ​ട​ക​ങ്ങ​ള്‍ ചേ​ര്‍​ത്തു ത​യാ​റാ​ക്കു​ന്ന മി​ശ്രി​തം ഉ​പ​യോ​ഗി​ച്ചു​ള്ള കൊ​തു​കു​ന​ശീ​ക​ര​ണ​മാ​ണ് അ​നൂ​പ്കു​മാ​ര്‍ വി​ക​സി​പ്പി​ച്ച​ത്.
അ​നൂ​പ്കു​മാ​റി​ന്റെ ഗ​വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ബ​ന്ധം രാ​ജ്യാ​ന്ത​ര ജേ​ണ​ലാ​യ ട്രോ​പ്പി​ക്ക​ല്‍ ഇ​ന്‍​സെ​ക്ട് സ​യ​ന്‍​സി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ച്ചു​ണ്ട്.​പ്ര​ബ​ന്ധ​ത്തി​ല്‍ കൊ​തു​കു​നി​ര്‍​മാ​ര്‍​ജ​ന​ത്തി​നു ര​ണ്ടു രീ​തി​ക​ള്‍ നി​ര്‍​ദേ​ശി​ക്കു​ന്നു​ണ്ട്. ഇ​രി​ഞാ​ല​ക്കു​ട സെ​ന്റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ലെ സി​ഡി​ആ​ര്‍​എ​ല്‍ സെ​ന്റ​റി​ല്‍ ഗ​വേ​ഷ​ക​നാ​ണ് അ​നൂ​പ്കു​മാ​ര്‍. യു​ജി​സി​യു​ടെ​യും സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ഗ​വേ​ഷ​ണം. അ​നൂ​പ്കു​മാ​റി​നു സൗ​ഹൃ​ദ​സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ കാ​ട്ടി​ക്കു​ളം ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.
പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി കു​ടും​ബ​സം​ഗ​മം
പ​ന​മ​രം: ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ 2001-03 കോ​മേ​ഴ്‌​സ് ബാ​ച്ചി​ന്റെ കു​ടും​ബ​സം​ഗ​മം ന​ട​ത്തി. പ്രി​ന്‍​സി​പ്പ​ല്‍ എ​ന്‍.​എം. രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷെ​മീ​ര്‍ പാ​റ​മ്മ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ബി​പി​ന്‍ സ​ണ്ണി, ഫ്ളൈ​സി, സു​നൈ​ന,സെ​ബീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രാ​യ ശി​വ​രാ​ജ​ന്‍, ജോ​സ്, നാ​രാ​യ​ണ​ന്‍, ജോ​സ​ഫ്, വി​ശ്വേ​ഷ്, പ​ദ്മാ​വ​തി, സ്വ​ര്‍​ഗി​ണി, ഷീ​ന തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ടോ​ബി ജോ​സ​ഫ് സ്വാ​ഗ​ത​വും ഷാ​നി​ദ് ന​ന്ദി​യും പ​റ​ഞ്ഞു.
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​ല്‍​പ്പ​റ്റ: ജൈ​വ വൈ​വി​ധ്യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി മാ​ര്‍​ച്ച് 10. വി​ലാ​സം: മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി, കേ​ര​ള സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡ്, കൈ​ലാ​സം, ടി​സി 4/1679 (1), നം.43, ​ബെ​ല്‍​ഹാ​വ​ന്‍ ഗാ​ര്‍​ഡ​ന്‍​സ്, ക​വ​ടി​യാ​ര്‍ പി​ഒ, തി​രു​വ​ന​ന്ത​പു​രം695003. ഫോ​ണ്‍- 0471 2724740. വി​ശ​ദ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ​യു​ടെ മാ​തൃ​ക​യും www.keralabiodiverstiy.org
വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും.