പാ​ച​കവാ​ത​ക വി​ലവ​ര്‍​ധ​നയ്​ക്കെ​തി​രേ ജ​ന​താ​ദ​ള്‍-​എ​സ് സ​മ​രം നടത്തി
Sunday, February 16, 2020 12:23 AM IST
മാ​ന​ന്ത​വാ​ടി: പാ​ച​ക വാ​ത​ക വി​ല വ​ര്‍​ധ​ന​ക്കെ​തി​രെ പൗ​ര​ത്വ ബി​ല്‍ ക​ത്തി​ച്ച് തീ ​കൂ​ട്ടി പാ​ച​കം ചെ​യ്ത് ജ​ന​താ​ദ​ള്‍-​എ​സ് പ്ര​വ​ര്‍​ത്ത​കർ. മാ​ന​ന്ത​വാ​ടി​യി​ലായിരുന്നു‍ വേ​റി​ട്ട സ​മ​രം. ഒ​ഴി​ഞ്ഞ ഗ്യാ​സ് സി​ലി​ണ്ട​റി​നു മു​ക​ളി​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ ക​ത്തി​ച്ച് തീ ​കൂ​ട്ടി പാ​ച​കം ചെ​യ്തു.

മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്താ​യി​രു​ന്നു പ്ര​തി​ഷേ​ധം. ജ​ന​താ​ദ​ള്‍-​എ​സ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് സി.​കെ. ഉ​മ്മ​ര്‍, ജ​ന​താ​ദ​ള്‍-​എ​സ് സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം ജു​നൈ​ദ് കൈ​പ്പാ​ണി, ഇ.​പി. ജേ​ക്ക​ബ്, സി.​പി. അ​ഷ്‌​റ​ഫ്, ടി.​എ​സ്. ജി​തേ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.