പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Sunday, February 16, 2020 12:23 AM IST
ഊ​ട്ടി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ കോ​ത്ത​ഗി​രി​യി​ല്‍ ഡി​എം​കെ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. ഡി​എം​കെ കോ​ത്ത​ഗി​രി താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ന​ല്ലൈ ക​ണ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​കീ​ര്‍ ഹു​സൈ​ന്‍, രാം​കു​മാ​ര്‍, ഹാ​ള്‍​വി​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. നൂ​റു​ക്ക​ണ​ക്കി​ന് പേ​ര്‍ പ​ങ്കെ​ടു​ത്തു.