കാ​ട്ടു​തീ പ്ര​തി​രോ​ധം: ഏ​റു​മാ​ട​ങ്ങ​ള്‍ സ്ഥാ​പി​ച്ചു
Sunday, February 16, 2020 12:23 AM IST
ഗൂ​ഡ​ല്ലൂ​ര്‍: കാ​ട്ടു​തീ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ മ​സി​ന​ഗു​ഡി, സീ​ഗൂ​ര്‍ റേ​ഞ്ചു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​റു​മാ​ട​ങ്ങ​ള്‍ സ്ഥാ​പി​ച്ചു. വ​ന​ത്തി​ല്‍ തീ ​പ​ട​രു​ന്നു​ണ്ടോ​യെ​ന്നു നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​ണ് ഏ​റു​മാ​ട​ങ്ങ​ള്‍. 24 മ​ണി​ക്കൂ​റും മാ​ട​ങ്ങ​ളി​ല്‍ വാ​ച്ച​ര്‍​മാ​ര്‍ ഉ​ണ്ടാ​കും. പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.