അ​ഖി​ലേ​ന്ത്യാ സെ​വ​ന്‍​സ് ഫു​ട്ബോ​ള്‍ ടൂ​ര്‍​ണമെ​ന്‍റ് മാ​ര്‍​ച്ച് ഒ​ന്ന് മു​ത​ല്‍
Sunday, February 16, 2020 12:21 AM IST
ക​ല്‍​പ്പ​റ്റ: എ​എ​ഫ്‌​സി ക്ല​ബ് അ​മ്പ​ല​വ​യ​ലും കൈ​ര​ളി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ബ​ത്തേ​രി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴാ​മ​ത് എ​സ്എ​ഫ്എ അം​ഗീ​കൃ​ത അ​ഖി​ലേ​ന്ത്യ സെ​വ​ന്‍​സ് ഫ്ളഡ് ലൈ​റ്റ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ്് മാ​ര്‍​ച്ച് ഒ​ന്ന് മു​ത​ല്‍ ബ​ത്തേ​രി മു​നി​സി​പ്പ​ല്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. ടൂ​ര്‍​ണ​മെ​ന്‍റ്ി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​ര്‍​ക്ക് കാ​നാ​ച്ചി ഇ​ബ്രാ​ഹിം മെ​മ്മോ​റി​യ​ല്‍ എ​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​കാ​ര്‍​ക്ക് ഓ​റോ​മാ​ലി ഏ​ബ്രാ​ഹം മെ​മ്മോ​റി​യ​ല്‍ എ​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി​യും ന​ല്‍​കും.

സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത 20 ടീ​മു​ക​ളാ​ണ് ടൂ​ര്‍​ണ​മെ​ന്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ബ​ത്ത​രി​യി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മൂ​വാ​യി​രം പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന സ്റ്റീ​ല്‍ സ്ട്ര​ക്ച​ര്‍ ഗ്യാ​ല​റി​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സ്ത്രീ​ക​ള്‍​ക്ക് പ്ര​ത്യേ​ക​മാ​യി ഇ​രി​പ്പി​ട സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ ദി​വ​സ​വും രാ​ത്രി എ​ട്ടി​നാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ലി​ന്‍​ഷ മെ​ഡി​ക്ക​ല്‍​സ് മ​ണ്ണാ​ര്‍​ക്കാ​ട് ബെ​യ്‌​സ് പെ​രു​മ്പാ​വൂ​രു​മാ​യി ഏ​റ്റു​മു​ട്ടും.

ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന ലാ​ഭ​വി​ഹി​തം ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യും ഗ്രാ​മ​ങ്ങ​ളി​ല്‍ നി​ന്ന് പു​തി​യ താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തി അ​വ​ര്‍​ക്കു​വേ​ണ്ട വി​ദ​ഗ്ധ പ​രി​ശീ​ല​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നും​വേ​ണ്ടി​യാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്. ടി​ക്ക​റ്റ് നി​ര​ക്ക് 50 രൂ​പ​യും സീ​സ​ണ്‍ ടി​ക്ക​റ്റ് 750 രൂ​പ​യും ആ​യി​രി​ക്കും. ടൂ​ര്‍​ണ​മെ​ന്‍റിന്‍റെ വി​ജ​യ​ത്തി​നാ​യി ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി.​എ​ല്‍. സാ​ബു ര​ക്ഷാ​ധി​കാ​രി​യും ആ​യി​ട്ടു​ള്ള 101 അം​ഗ സ്വാ​ഗ​ത സം​ഘം ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.

സ്വാ​ഗ​ത സം​ഘം ചെ​യ​ര്‍​മാ​നാ​യി നൗ​ഷാ​ദ് കൗ​ണ്ട​ത്തി​നെ​യും ക​ണ്‍​വീ​ന​റാ​യി റ​ഹിം കു​ന്ന​ത്തി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. നൗ​ഷാ​ദ് മ​ണി​ച്ചി​റ, റ​ഹീം കു​ന്ന​ത്ത്, ഷ​ഫീ​ഖ് അ​മ്പ​ല​വ​യ​ല്‍, എം.​ടി. അ​നി​ല്‍, പി.​കെ. ഡെ​ന്നി, യു. ​സു​ബൈ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.