റോഡിൽ തുപ്പി: അ​ഞ്ച് പേ​ര്‍​ക്കെ​തി​രേ കേ​സ്
Sunday, February 16, 2020 12:21 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: റോ​ഡി​ല്‍ തു​പ്പി. കു​ടു​ങ്ങി​യ​ത് അ​ഞ്ച് പേ​ര്‍. മു​റു​ക്കാ​ന്‍ ക​ട​യു​ടെ മു​ന്‍​ഭാ​ഗം തു​പ്പി വൃ​ത്തി​ഹീ​ന​മാ​ക്കി​യ​തി​ന് മൂ​ന്ന് ക​ട​ക​ള്‍​ക്കെ​തി​രേ​യും ന​ട​പ​ടി. ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ല്‍ പൊ​തു ഇ​ട​ങ്ങ​ളി​ല്‍ തു​പ്പു​ന്ന​വ​ര്‍​ക്കെ​തി​രെ ഹെ​ല്‍​ത്ത് വി​ഭാ​ഗ​വും ബ​ത്തേ​രി പോ​ലീ​സും ഇ​ന്ന​ലെ​യാ​ണ് ന​ട​പ​ടി തു​ട​ങ്ങി​യ​ത്.

ടൗ​ണി​ലെ പ​ഴ​യ ബസ്്സ്റ്റാ​ന്‍​ഡ്, ചു​ങ്കം ജം​ഗ്ഷ​ന്‍, എം​ജി റോ​ഡ,് മാ​ര്‍​ക്ക​റ്റ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് റോ​ഡി​ല്‍ തു​പ്പി​യ അ​ഞ്ച് പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ന​ഗ​ര​സ​ഭ ന​ല്‍​കി​യ മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സ് വ​ക വെ​ക്കാ​തെ മു​റു​ക്കാ​ന്‍ ചി​ല്ല​റ​യാ​യി വി​ല്‍​പ​ന ന​ട​ത്തു​ക​യും മു​റു​ക്കാ​ന്‍ ക​ട​യു​ടെ മു​ന്‍​വ​ശം മു​റു​ക്കി തു​പ്പി വൃ​ത്തി​ഹീ​ന​മാ​ക്കി​യ​തി​ന്‍റെ പേ​രി​ല്‍ മൂ​ന്ന് ക​ട​ക​ള്‍​ക്കെ​തി​രെ ന​ഗ​ര​സ​ഭ പി​ഴ അ​ട​യ്ക്കു​ന്ന​തി​ന് നോ​ട്ടീ​സ് ന​ല്‍​കി.

വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​ര്‍​ച്ച​യാ​യി ടൗ​ണി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​എ​സ്. സു​ധീ​ര്‍, അ​ഡീ​ഷ​ണ​ല്‍ പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സാ​ജ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.