ശോഭയുടെ മരണം: ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ പ്ര​തി​ഷേ​ധ സം​ഗ​മം 19ന്
Sunday, February 16, 2020 12:21 AM IST
ക​ല്‍​പ്പ​റ്റ: ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ, കേ​ര​ള ആ​ദി​വാ​സി ഫോ​റം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ 19നു ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തും. മാ​ന​ന്ത​വാ​ടി കു​റു​ക്ക​ന്‍​മൂ​ല ക​ള​പ്പു​ര​യ്ക്ക​ല്‍ ആ​ദി​വാ​സി കോ​ള​നി​യി​ലെ ശോ​ഭ​യു​ടെ(28) മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന​തി​നു പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നും യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ല്‍ നി​ര്‍​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രി​പാ​ടി​യെ​ന്നു ഗോ​ത്ര​മ​ഹാ​സ​ഭ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം. ​ഗീ​താ​ന​ന്ദ​ന്‍, സം​സ്ഥാ​ന സ​മി​തി​യം​ഗം ര​മേ​ശ​ന്‍ കൊ​യാ​ലി​പ്പു​ര, കേ​ര​ള ആ​ദി​വാ​സി ഫോ​റം പ്ര​സി​ഡ​ന്റ് എ. ​ച​ന്തു​ണ്ണി എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി മൂ​ന്നി​നു രാ​വി​ലെ​യാ​ണ് ശോ​ഭ​യെ കോ​ള​നി​ക്കു അ​ര കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ത​രി​ശി​ട്ട വ​യ​ലി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വൈ​ദ്യു​താ​ഘാ​ത​മേ​റ്റാ​ണ് ശോ​ഭ​യു​ടെ മ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വ​യ​ലി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി വൈ​ദ്യു​ത വേ​ലി സ്ഥാ​പി​ച്ച​തി​നു ഉ​ട​മ ക​ള​പ്പു​ര​യ്ക്ക​ല്‍ ജി​നു ജോ​സ​ഫി​നെ അ​റ​സ്റ്റു ചെ​യ്ത പോ​ലീ​സ് കേ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച മ​ട്ടാ​ണ്. ശോ​ഭ​യു​ടേ​ത് ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യം പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ ശ​ക്ത​മാ​ണ്. ശോ​ഭ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്ന​തി​ലേ​ക്കു വി​ര​ല്‍​ചൂ​ണ്ടു​ന്ന​താ​ണ് സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ള്‍. എ​ന്നാ​ല്‍ പോ​ലീ​സ് ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​നു ത​യാ​റാ​കു​ന്നി​ല്ല.
ഫെ​ബ്രു​വ​രി ര​ണ്ടി​നു രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ അ​ടു​പ്പ​മു​ള്ള ഒ​രാ​ള്‍ ശോ​ഭ​യ്ക്കു ഫോ​ണ്‍ ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നു കോ​ള​നി​ക്കു പു​റ​ത്തു​പോ​യ ശോ​ഭ​യെ പി​റ്റേ​ന്നു രാ​വി​ലെ വ​യ​ലി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വ​യ​ലി​ല്‍ പു​ല്ല​രി​യാ​നെ​ത്തി​യ സ്ഥ​ലം ഉ​ട​മ​യാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. വ​യ​ലി​ല്‍ അ​ഞ്ചു സെന്‍റോ​ളം ഭൂ​മി​യി​ല്‍ ഉ​ട​മ​യ്ക്കു പു​ല്‍​കൃ​ഷി​യു​ണ്ട്. ശോ​ഭ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ല്‍ മു​റി​പ്പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. കീ​റി​പ്പ​റി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു വ​സ്ത്രം. ശോ​ഭ കോ​ള​നി​ക്കു പു​റ​ത്തു​പോ​യ രാ​ത്രി സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ വീ​ട്ടി​ല്‍ നി​ന്നു ബ​ഹ​ള​വും മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ഭാ​ഗ​ത്തു​നി​ന്നു നി​ല​വി​ളി​യും കേ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​രി​ല്‍ ആ​രു​ടെ​യും മൊ​ഴി​യെ​ടു​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​യി​ല്ല.

ശോ​ഭ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ കോ​ള​നി​ക്ക​ടു​ത്തു​നി​ന്നു പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. ബ​ഹ​ളം ഉ​ണ്ടാ​യ​താ​യി പ​റ​യു​ന്ന വീ​ടിന്‍റെ പ​രി​സ​ര​ത്തു​നി​ന്നു മൊ​ബൈ​ല്‍​ഫോ​ണ്‍ ക​ണ്ടു​കി​ട്ടി​യ​തു നാ​ട്ടു​കാ​ര്‍ പോ​ലീ​സി​നു കൈ​മാ​റി​യി​യി​ട്ടു​ണ്ട്. ര​ണ്ടു ഫോ​ണു​ക​ളും സൈ​ബ​ര്‍ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ കേ​സ് അ​ന്വേ​ഷ​ണ​ത്തി​നു ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ പോ​ലീ​സ് കൂ​ട്ടാ​ക്കു​ന്നി​ല്ല.
ശാ​സ്ത്രീ​യ കു​റ്റാ​ന്വേ​ഷ​ണ രീ​തി​ക​ള്‍ പോ​ലീ​സ് അ​വ​ലം​ബി​ക്കാ​ത്ത​തു ദു​രൂ​ഹ​മാ​ണ്. ശോ​ഭ​യു​ടേ​ത് അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്നു വ​രു​ത്തി​ത്തീ​ര്‍​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും പ​ട്ടി​ക​വ​ര്‍​ഗ സം​ഘ​ട​നാ​നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.