മ​ഞ്ഞ​ളം കാ​ര്‍​ഷി​കോ​ത്സ​വം ന​ട​ത്തി
Sunday, February 16, 2020 12:21 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ക​ല്ലൂ​ര്‍ ഗ്രാ​മ​ജ്യോ​തി ഫാ​ര്‍​മേ​ഴ്‌​സ് ക്ല​ബ്ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ഞ്ഞ​ളം 2020 കാ​ര്‍​ഷി​കോ​ത്സ​വം മു​ത്ത​ങ്ങ​യ്ക്ക​ടു​ത്ത വ​ന​ഗ്രാ​മ​മാ​യ ആ​ല​ത്തൂ​രി​ല്‍ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജ​യ മ​ന്‍​മ​ഥ​മൂ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ര്‍​ഷ​ക​തൊ​ഴി​ലാ​ളി​ക​ളേ​യും ക​ര്‍​ഷ​ക കാ​ര​ണ​വ​ന്‍​മാ​രെ​യും ആ​ദ​രി​ച്ചു. പ​ര​മ്പ​രാ​ഗ​ത ആ​ദി​വാ​സി കാ​ര്‍​ഷി​ക ജൈ​വ​വൈ​വി​ധ്യ​വും കൃ​ഷി​യ​റി​വു​ക​ളും കാ​ലാ​വ​സ്ഥാ​മാ​റ്റ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ഷ​യ​ത്തി​ലു​ള്ള വി​വി​ധ സെ​മി​നാ​റു​ക​ളു​ടേ​യും എ​ക്‌​സി​ബി​ഷ​ന്റെ​യും ഉ​ദ്ഘാ​ട​ന​വും സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

സെ​മി​നാ​റി​ല്‍ ആ​ഗോ​ള​താ​പ​ന​വും കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ത​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ എ​സ്. ഉ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്. രാ​ജു വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ആ​ദി​വാ​സി പാ​ര​മ്പ​ര്യ​കൃ​ഷി ഭ​ക്ഷ​ണം എ​ന്ന വി​ഷ​യം ആ​ത്മ സം​സ്ഥാ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ശ കാ​മ്പു​റം, ജി​ല്ല പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ഷീ​ല, രാ​ജേ​ഷ് കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ന​യി​ച്ചു.

മാ​നു​വ​ല്‍ പ​ള്ളി​ക്ക​മാ​ലി​ന്‍റെ കി​ഴ​ങ്ങു​ക​ളെ​ക്കു​റി​ച്ചുള്ള പ്ര​ഭാ​ഷ​ണ​വും തി​രു​വാ​തി​ര​പ്പു​ഴു​ക്കും, കി​ഴ​ങ്ങു​ക​ള്‍, ഭ​ക്ഷ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന പ​ച്ചി​ല​ക​ള്‍, വ​യ​നാ​ട​ന്‍ നെ​ല്‍​വി​ത്തു​ക​ള്‍, പ​ര​മ്പ​രാ​ഗ​ത കാ​ര്‍​ഷി​കോ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും ഗോ​ത്ര​വ​ര്‍​ഗ​ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

ബാ​ബു മൈ​ല​മ്പാ​ടി, കെ.​ജി. ത​ങ്ക​പ്പ​ന്‍, എ​ന്‍. ബാ​ദു​ഷ, ബി. ​കു​ഞ്ഞി​രാ​മ​ന്‍, ആ​ല​ത്തൂ​ര്‍ ഗോ​പി, ആ​ല​ത്തൂ​ര്‍ ക​രി​മ്പ​ന്‍, അ​ര​വി​ന്ദ​ന്‍, ഗം​ഗാ​ധ​ര​ന്‍ മ​റു​ക​ര, ഇ.​കെ. പ്ര​ഭാ​ക​ര​ന്‍, കാ​ള​ങ്ക​ണ്ടി ദാ​മോ​ദ​ര​ന്‍, ഗോ​പാ​ല​കൃ​ഷ്ണ​ന്‍ മൂ​ല​ങ്കാ​വ്, ഡോ.​അ​നി​ല്‍​സ​ക്ക​റി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.