മുത്തങ്ങ ദിനാചരണം: ത​ക​ര​പ്പാ​ടി​യി​ല്‍ ഗോ​ത്ര​സം​ഗ​മം ന​ട​ത്തും
Sunday, February 16, 2020 12:21 AM IST
ക​ല്‍​പ്പ​റ്റ: മു​ത്ത​ങ്ങ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 19നു ​രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​വ​രെ ത​ക​ര​പ്പാ​ടി​യി​ല്‍ ഗോ​ത്ര​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം. ​ഗീ​താ​ന​ന്ദ​ന്‍, സം​സ്ഥാ​ന സ​മി​തി​യം​ഗം ര​മേ​ശ​ന്‍ കൊ​യാ​ലി​പ്പു​ര എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ഭൂ​ര​ഹി​ത പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​കാ​ശ​സ്ഥാ​പ​ന​സ​മ​രം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ല്‍ ഗോ​ത്ര​സം​ഗ​മ​ത്തി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നു അ​വ​ര്‍ പ​റ​ഞ്ഞു.
ഗോ​ത്ര​സ​മ​ഹാ​സ​ഭ 2014ല്‍ ​സെ​ക്ര​ട്ട​റി​യ​റ്റ് ന​ട​യി​ല്‍ ന​ട​ത്തി​യ 162 ദി​വ​സം നീ​ണ്ട നി​ല്‍​പ്പു​സ​മ​ര​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് മു​ത്ത​ങ്ങ ഭൂ​സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഭൂ​രി​ഹി​ത ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് ഓ​രോ ഏ​ക്ക​ര്‍ ഭൂ​മി അ​നു​വ​ദി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. മു​ത്ത​ങ്ങ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​ല്‍ അ​ര്‍​ഹ​ത​യു​ള്ള​തെ​ന്ന് സ​ര്‍​ക്കാ​ര്‍ ക​ണ്ടെ​ത്തി​യ​തി​ല്‍ 283 കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഭൂ​വി​ത​ര​ണ​ത്തി​ന്‍റെ ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്.

637 കു​ടും​ബ​ങ്ങ​ളാ​ണ് മു​ത്ത​ങ്ങ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. എ​ന്നാ​ല്‍ സ​മ​ര​ത്തി​നെ​ത്തി​യ​തു 447 കു​ടും​ബ​ങ്ങ​ളാ​ണെ​ന്നാ​ണ്് സ​ര്‍​ക്കാ​ര്‍ ക​ണ​ക്ക്. ഉ​മ്മ​ന്‍​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യും പി.​കെ. ജ​യ​ല​ക്ഷ്മി പ​ട്ടി​ക​വ​ര്‍​ഗ​ക്ഷേ​മ മ​ന്ത്രി​യു​മാ​യി​രു​ന്ന​പ്പോ​ഴാ​ണ് മു​ത്ത​ങ്ങ ഭൂ​സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​ല്‍ ഭൂ​മി​ക്ക് അ​ര്‍​ഹ​രാ​യ കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

2003 ജ​നു​വ​രി​യി​ലാ​ണ് ഗോ​ത്ര​മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ മു​ത്ത​ങ്ങ വൈ​ല്‍​ഡ് ലൈ​ഫ് റേ​ഞ്ചി​ലെ ത​ക​ര​പ്പാ​ടി​യി​ലും സ​മീ​പ​ങ്ങ​ളി​ലും വ​നം കൈ​യേ​റി കു​ടി​ല്‍ കെ​ട്ടി​യ​ത്. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് പോ​ലീ​സ് വ​നം-​സേ​ന​ക​ള്‍ സം​യു​ക്ത​മാ​യി ഫെ​ബ്രു​വ​രി 19നു ​ന​ട​ത്തി​യ കു​ടി​യി​റ​ക്ക് മു​ത്ത​ങ്ങ വ​ന​ത്തെ യു​ദ്ധ​ക്ക​ള​ത്തി​നു സ​മാ​ന​മാ​ക്കി​യി​രു​ന്നു.

സ​മ​ര​ക്കാ​രി​ല്‍ ചി​ല​ര്‍ കു​ടി​യി​റ​ക്കി​നെ​തി​രെ ഉ​യ​ര്‍​ത്തി​യ പ്ര​തി​രോ​ധ​ത്തി​നി​ടെ പ​രി​ക്കേ​റ്റ് ഒ​രു പോ​ലീ​സു​കാ​ര​നും സ​ന്ധ്യ​യോ​ടെ പോ​ലീ​സ് നീ​ക്ക​ത്തി​ല്‍ വെ​ടി​യേ​റ്റ് ഒ​രു ആ​ദി​വാ​സി​യും മ​രി​ച്ചു.

മു​ത്ത​ങ്ങ സ​മ​രം ന​ട​ന്ന് ഒ​രു പ​തി​റ്റാ​ണ്ടു​ക​ഴി​ഞ്ഞി​ട്ടും ആ​ദി​വാ​സി​ക​ളു​ടെ ഭൂ​രാ​ഹി​ത്യ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ന്‍ സ​ര്‍​ക്കാ​രി​നു ക​ഴി​ഞ്ഞി​ല്ല. മു​ത്ത​ങ്ങ പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ര്‍​ന്നു കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​ന്‍റെ ഫ​ല​മാ​യി പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ള്‍​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു 2009ല്‍ 19,000 ​ഏ​ക്ക​ര്‍ വ​ന​ഭൂ​മി സു​പ്രീം കോ​ട​തി അ​നു​വ​ദി​ച്ചു.

ഇ​തി​ല്‍ വ​യ​നാ​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ഏ​ക​ദേ​ശം 7,000 ഏ​ക്ക​റി​ല്‍ പാ​തി​യി​ല​ധി​ക​വും ആ​ദി​വാ​സി പു​ര​ര​ധി​വാ​സ​ത്തി​നു ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. മാ​ന​ന്ത​വാ​ടി വാ​ളാ​ട് പ്ര​ദേ​ശ​ത്തു അ​നു​വ​ദി​ച്ച ഭൂ​മി വാ​സ​ത്തി​നും കൃ​ഷി​ക്കും യോ​ജി​ച്ച​ത​ല്ല.

പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ള്‍​ക്കു ന​ല്‍​കേ​ണ്ട ഭൂ​മി​യി​ലാ​ണ് വി​വി​ധ പ​ദ്ധ​തി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ആ​ദി​വാ​സി​ക​ള്‍​ക്കു ന​ല്‍​കു​ന്ന​തി​നു വ​നം വ​കു​പ്പു ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തി​ല്‍ 70 ശ​ത​മാ​നം ഭൂ​മി​യും വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നാ​ണ് അ​ടു​ത്തി​ടെ ക​ല്‍​പ്പ​റ്റ​യി​ല്‍ പ​ട്ട​യ​മേ​ള​യി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ മ​ന്ത്രി എ.​കെ. ബാ​ല​ന്‍ പ​റ​ഞ്ഞ​ത്. സ്ഥ​ലം വ​നം വ​കു​പ്പ് റ​വ​ന്യൂ വ​കു​പ്പി​നു വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​മാ​ണ് ആ​ദി​വാ​സി ഭൂ​മി പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നു പ്ര​ധാ​ന ത​ട​സ​മെ​ന്നു അ​ദ്ദേ​ഹം വി​മ​ര്‍​ശി​ക്കു​ക​യു​ണ്ടാ​യി.

സം​സ്ഥാ​ന​ത്തെ ഭൂ​ര​ഹി​ത പ​ട്ട​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ളി​ല്‍ 80 ശ​ത​മാ​ന​വും ജി​ല്ല​യി​ലാ​ണ്. 6,929 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഭൂ​മി ന​ല്‍​കാ​നു​ള്ള​ത്. ഇ​തി​ല്‍ 3,500 ഓ​ളം പേ​ര്‍ തീ​രെ ഭൂ​മി​യി​ല്ലാ​ത്ത​വ​രാ​ണ്.