കൊ​റോ​ണ വൈ​റ​സ്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി
Thursday, January 30, 2020 12:24 AM IST
ഗൂ​ഡ​ല്ലൂ​ർ: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് എ​ത്തു​ന്ന​വ​രെ ചി​കി​ത്സി​ക്കാ​ൻ ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി. ജി​ല്ല​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും പ്ര​ത്യേ​ക വാ​ർ​ഡ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​ശ​സ്ത വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ​തി​നാ​ൽ വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഞ്ചാ​രി​ക​ൾ നീ​ല​ഗി​രി​യി​ൽ എ​ത്താ​റു​ണ്ട്. നീ​ല​ഗി​രി ജി​ല്ല​യി​ൽ ഇ​തു​വ​രെ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.