വെ​ള്ള​മു​ണ്ട ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ടി​സ്ഥാ​ന​വി​ക​സ​ന പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം
Thursday, January 30, 2020 12:24 AM IST
മാ​ന​ന്ത​വാ​ടി: വെ​ള്ള​മു​ണ്ട ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ വാ​ർ​ത്താ​സേ​മ്മ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 40 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച​നി​ർ​മി​ക്കു​ന്ന സ്റ്റേ​ജ് കം ​പ​വ​ലി​യ​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും നീ​തി ആ​യോ​ഗ് മു​ഖേ​ന വി​ദ്യാ​ർ​ഥി​ക​ളി​ലെ ശാ​സ്ത്ര സാ​ങ്കേ​തി​ക രം​ഗ​ത്തെ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി അ​നു​വ​ദി​ച്ച 20 ല​ക്ഷം രൂ​പ​യു​ടെ അ​ട​ൽ ടി​ങ്ക​റിം​ഗ് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വു​മാ​ണ് നാ​ളെ ന​ട​ക്കു​ക. ഉ​ച്ച​യ്ക്ക് 12 ന് ​വെ​ള്ള​മു​ണ്ട സി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
1958 ൽ ​സ്ഥാ​പി​ത​മാ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ 62ാം വാ​ർ​ഷി​ക​വും പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കും. ഈ ​വ​ർ​ഷം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന പ്രി​ൻ​സി​പ്പ​ൽ സി.​കെ. നി​ർ​മ്മ​ലാ​ദേ​വി ചി​ത്ര​ക​ല അ​ധ്യാ​പ​ക​ൻ പി.​വി. ഏ​ലി​യാ​സ് എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലും സം​സ്ഥാ​ന കാ​യി​ക​മേ​ള​ക​ളി​ലും പ്ര​തി​ഭ​ക​ളാ​യ​വ​രെ​യും സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ല​ഭി​ച്ച എ​സ്. സ​ത്യ​വ​തി ടീ​ച്ച​റെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. പ​രി​പാ​ടി​യു​ടെ മു​ന്നോ​ടി​യാ​യി നാ​ളെ ഉ​ച്ച​ക്ക് ര​ണ്ടി​ന് സ്കൂ​ളി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗോ​ത്ര​സം​സ്കാ​ര ചി​ത്ര​പ്ര​ദ​ർ​ശ​ന​വും പൂ​ർ​വ പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ. മ​മ്മു​ട്ടി, പ്ര​ധാ​നാ​ധ്യാ​പ​ക പി.​കെ. സു​ധ, ര​ഞ്ജി​ത്ത് മാ​നി​യി​ൽ, എം. ​മ​മ്മു​മാ​സ്റ്റ​ർ, എ​ൽ​ദോ​സ്, സി. ​നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.