റേ​ഷ​ൻ​ക​ട​യി​ലെ മോ​ഷ​ണം ക​ട​യു​ട​മയ്​ക്കെ​തി​രേ കേ​സെ​ടു​ത്തു
Thursday, January 30, 2020 12:24 AM IST
വെ​ള്ള​മു​ണ്ട: മൊ​ത​ക്ക​ര​യി​ലെ റേ​ഷ​ൻ ക​ട​യി​ൽ നി​ന്നും 257 ചാ​ക്ക് മോ​ഷ​ണം പോ​യെ​ന്ന പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ റേ​ഷ​ൻ​ക​ട ലൈ​സ​ൻ​സി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ട​യു​ട​മ വാ​ഴ​യി​ൽ അ​ഷ്റ​ഫി(45)​നെ​തി​രെ​യാ​ണ് വെ​ള്ള​മു​ണ്ട പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​യാ​ൾ ന​ൽ​കി​യ പ​രാ​തി വ്യാ​ജ​മാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​ഞ്ഞ​ത് പ്ര​കാ​രം മോ​ഷ​ണം ന​ട​ന്നി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.
കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ മ​റി​ച്ച് വി​റ്റ​തി​ലൂ​ടെ​യു​ണ്ടാ​യ സ്റ്റോ​ക്കി​ലെ കു​റ​വ് മ​റ​ച്ചു​വയ്​ക്കു​ന്ന​തി​നാ​യി ഇ​യാ​ളു​ണ്ടാ​ക്കി​യ വ്യാ​ജ പ​രാ​തി​യാ​ണെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. പ​രാ​തി​ക്കാ​ര​ൻ ത​ന്നെ പൊ​ട്ടി​ച്ച പൂ​ട്ട് ക​ട​യി​ലി​ട്ട് പോ​ലീ​സി​ലും നാ​ട്ടു​കാ​രെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ട​പ​രി​ശോ​ധ​ന​ക്കെ​ത്തി​യ സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​ബ​ളി​പ്പി​ക്കാ​നും ഇ​യാ​ൾ​ക്ക് സാ​ധി​ച്ചി​രു​ന്നു.